റവാബി ഗ്രൂപ് ഇസ്ഗവ ഹൈപ്പർമാർക്കറ്റിൽ ‘ദ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ആരംഭിച്ചു
text_fieldsറവാബി ഗ്രൂപ് ഇസ്ഗവ ഹൈപ്പർമാർക്കറ്റിൽ ‘ദ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ഉദ്ഘാടനത്തിൽനിന്ന്
ദോഹ: ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി റവാബി ഗ്രൂപ് ഓഫ് കമ്പനീസ്, റവാബി ഹൈപ്പർമാർക്കറ്റ് ഇസ്ഗവയിൽ ‘ദ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ആരംഭിച്ചു. റവാബി ഗ്രൂപ് ജനറൽ മാനേജർ കണ്ണു ബേക്കർ ഉദ്ഘാടനം ചെയ്തു. റവാബി പർച്ചേസ് മാനേജർ ഇസ്മായിൽ വി.പി, അഡ്മിൻ മാനേജർ റയീസ് ഇ.എം, അസി. ഫിനാൻസ് മാനേജർ നവാസ് കെ.പി എന്നിവർ സന്നിഹിതരായിരുന്നു.
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും വേണ്ടിയാണ് ദ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ അനുഭവം നൽകുന്നതിനായി റവാബി ഹൈപ്പർമാർക്കറ്റിനെ ഇന്ത്യൻ സ്ട്രീറ്റായി അവതരിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത ഭക്ഷണങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഫാഷൻ ആക്സസറികൾ തുടങ്ങി 700ൽ അധികം ഇന്ത്യൻ ഉൽപന്നങ്ങൾ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരമ്പരാഗത വിഭവങ്ങളും ജനപ്രിയ സ്ട്രീറ്റ് ഫുഡുകളും ഉൾപ്പെടുത്തിക്കൊണ്ട് ഇന്ത്യയുടെ തനത് രുചികൾ പരിചയപ്പെടുത്തുന്ന ‘ഫുഡ് ബസാർ’ ഹൈപ്പർമാർക്കറ്റിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയുടെ കാർഷിക സമൃദ്ധി വിളിച്ചോതുന്ന ചെറുധാന്യങ്ങളും സുഗന്ധവ്യഞ്ജനങ്ങൾ, പയറുവർഗങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ, കാർഷിക വിഭവങ്ങൾ, മാംസം, സമുദ്രവിഭവങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ എന്നിവയും ഫെസ്റ്റിവലിൽ ലഭ്യമാണ്. ഉൽപന്നങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം അടുത്തറിയാൻ ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ സന്ദർശകർക്ക് അവസരം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

