Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറൗ​ദ​ത് അ​ൽ നൈ​സാ​ർ...

റൗ​ദ​ത് അ​ൽ നൈ​സാ​ർ സ്​​ട്രീ​റ്റി​ലെ 1.5 കി​ലോ​മീ​റ്റ​ർ ഭാ​ഗം അ​ട​ച്ചി​ടും

text_fields
bookmark_border
റൗ​ദ​ത് അ​ൽ നൈ​സാ​ർ സ്​​ട്രീ​റ്റി​ലെ 1.5 കി​ലോ​മീ​റ്റ​ർ ഭാ​ഗം അ​ട​ച്ചി​ടും
cancel
camera_alt??????? ?????????????????????? ?????????

ദോ​ഹ: റൗ​ദ​ത് അ​ൽ നൈ​സാ​ർ സ്​​ട്രീ​റ്റി​ൽ 1.5 കി​ലോ​മീ​റ്റ​ർ ഭാ​ഗം ചൊ​വ്വാ​ഴ്​​ച മു​ത​ൽ അ​ട​ച്ചി​ടു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ശ്ഗാ​ൽ അ​റി​യി​ച്ചു. വ​ഖൂ​ദ് പെ​ട്രോ​ൾ സ്​​റ്റേ​ഷ​ന് സ​മീ​പ​മു​ള്ള സ്​​ട്രീ​റ്റ് 1, സ്​​ട്രീ​റ്റ് 70 എ​ന്നി​വ​ക്കി​ട​യി​ലു​ള്ള  ഭാ​ഗ​മാ​ണ് അ​ട​ച്ചി​ടു​ന്ന​ത്.ഗ​താ​ഗ​ത ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണം മൂ​ന്ന്  മാ​സ​ത്തേ​ക്കാ​യി​രി​ക്കും. ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി ഉം ​അ​ൽ ദോ​മി​ലെ​യും മൈ​ദ​ർ മേ​ഖ​ല​യി​ലെ​യും റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ മേ​ഖ​ല​യി​ലെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന നി​ർ​മാ​ണ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കു​ന്ന​ത്.

ജാ​സിം ബി​ൻ അ​ലി സ്​​ട്രീ​റ്റി​ൽ നി​ന്നും റൗ​ദ​ത് അ​ൽ നൈ​സാ​ർ സ്​​ട്രീ​റ്റി​ലേ​ക്കു​ള്ള​വ​ർ സ്​​ട്രീ​റ്റ് 1ലേ​ക്ക് തി​രി​ഞ്ഞ് പി​ന്നീ​ട് അ​ൽ ഫ​ർ​ഷ സ്​​ട്രീ​റ്റ് വ​ഴി സ്​​ഥ​ല​ത്തെ​ത്ത​ണം. എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​രു​ന്ന​വ​ർ സ്​​ട്രീ​റ്റ് 70ലെ​ത്തി  ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ​തി​ന് ശേ​ഷം അ​ൽ ഫ​ർ​ഷ സ്​​ട്രീ​റ്റ് പി​ടി​ക്കു​ക​യും പി​ന്നീ​ട് ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യും വേ​ണം.റോ​ഡു​പ​യോ​ഗി​ക്കു​ന്ന​വ​ർ വേ​ഗ​താ​പ​രി​ധി പാ​ലി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ശ്ഗാ​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsraudathalnasainar
News Summary - raudath-alnasainar-qatar-gulf news
Next Story