റഷാദ് പള്ളിക്കണ്ടിയെ ആദരിച്ചു
text_fieldsറഷാദ് പള്ളിക്കണ്ടിക്ക് ഉപഹാരം സമ്മാനിക്കുന്നു
ദോഹ: സാമൂഹിക സേവനരംഗത്തെ സ്തുത്യർഹ സേവനത്തിനുള്ള ഐ.സി.ബി.എഫ് പുരസ്കാരം ലഭിച്ച റഷാദ് പള്ളിക്കണ്ടിയെ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഐൻ ഖാലിദ് യൂനിറ്റ് ആദരിച്ചു. ഐൻ ഖാലിദ് യൂനിറ്റ് പ്രസിഡന്റ് മൊയ്തു കേളോത്ത് അധ്യക്ഷത വഹിച്ചു. ഇ.എൻ. അബ്ദുൽ റഹിമാൻ ചെറുവാടി ഉപഹാരം സമർപ്പിച്ചു.
സുബ്ഹാൻ ബാബു, സി.ഐ.സി റയ്യാൻ സോണൽ സെക്രട്ടറി എം.എം. അബ്ദുൽ ജലീൽ, സോണൽ സമിതി അംഗം മുഹമ്മദ് റഫീഖ് തങ്ങ, അൽ സനീം യൂനിറ്റ് പ്രസിഡന്റ് അഷ്റഫ് ആയത്തുപറമ്പിൽ എന്നിവർ സംബന്ധിച്ചു. സി.ഐ.സി. ഐൻ ഖാലിദ് യൂനിറ്റ് സജീവ പ്രവർത്തകനായ റഷാദ് ദീർഘകാലമായി ഖത്തറിൽ മരണപ്പെടുന്ന വിദേശികളുടെ ഭൗതിക ശരീരം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിൽ പ്രവാസി വെൽഫെയറിനൊപ്പം സേവന രംഗത്തുള്ള വ്യക്തിയാണ്. അബ്ദുൽ ഹമീദ് എടവണ്ണ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

