Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖ​ത്ത​റി​ന്റെ സ​മു​ദ്ര​പ​രി​ധി​യി​ൽ അ​പൂ​ർ​വ​മാ​യ ‘കോ​റ​ൽ ചെ​മ്മീ​ൻ’ ക​ണ്ടെ​ത്തി

text_fields
bookmark_border
ഖ​ത്ത​റി​ന്റെ സ​മു​ദ്ര​പ​രി​ധി​യി​ൽ അ​പൂ​ർ​വ​മാ​യ ‘കോ​റ​ൽ ചെ​മ്മീ​ൻ’ ക​ണ്ടെ​ത്തി
cancel

ദോ​ഹ: ഖ​ത്ത​റി​ന്റെ സ​മു​ദ്ര​പ​രി​സ്ഥി​തി​യി​ൽ അ​പൂ​ർ​വ​മാ​യ ‘കോ​റ​ൽ ചെ​മ്മീ​നെ’ ക​ണ്ടെ​ത്തി. ‘പ്ലി​യോ​പൊ​ണ്ടോ​ണി​യ’ ഇ​ന​ത്തി​ൽ​പ്പെ​ടു​ന്ന ഈ ​ചെ​മ്മീ​ൻ ക​ട​ലി​ലെ ‘ബ്രെ​യി​ൻ കോ​റ​ൽ’ പ​വി​ഴ​പ്പു​റ്റു​ക​ൾ​ക്കി​ട​യി​ൽ കാ​ണ​പ്പെ​ടു​ന്ന ആ​ക​ർ​ഷ​ക​മാ​യ ഒ​രു ചെ​റു ജീ​വി​യാ​ണ്. ഇ​വ​യു​ടെ ശ​രീ​ര​ത്തി​ൽ ചു​വ​പ്പും വെ​ള്ള​യും ക​ല​ർ​ന്ന വ​ര​ക​ൾ കാ​ണാം. പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള വൈ​ൽ​ഡ് ലൈ​ഫ് ഡെ​വ​ല​പ്‌​മെ​ന്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ന​ട​ത്തി​യ ഫീ​ൽ​ഡ് സ​ർ​വേ​യി​ലാ​ണ് ഖ​ത്ത​റി​ന്റെ സ​മു​ദ്ര​പ​രി​സ്ഥി​തി​യി​ൽ ഇ​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്.

പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ ഘ​ട​ന​ക​ൾ​ക്കി​ട​യി​ൽ മ​റ​ഞ്ഞി​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന നി​റ​വും പു​റം​രൂ​പ​വു​മാ​ണ് ഈ ​ചെ​മ്മീ​ന്റെ പ്ര​ത്യേ​ക​ത. ഇ​തു​മൂ​ലം സാ​ധാ​ര​ണ ഫീ​ൽ​ഡ് സ​ർ​വേ​ക​ളി​ൽ ഇ​വ​യെ ക​ണ്ടെ​ത്തു​ന്ന​തും നി​രീ​ക്ഷി​ക്കു​ന്ന​തും വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ്. ഖ​ത്ത​റി​ലെ സ​മു​ദ്ര​പ​രി​സ്ഥി​തി​യു​ടെ സ​മ്പ​ന്ന​മാ​യ ജൈ​വ​വൈ​വി​ധ്യ​ത്തെ​യാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സ​മു​ദ്ര ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ സ്ഥി​ര​ത​യ്ക്കും സ്വാ​ഭാ​വി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​നും ഇ​ത്ത​രം ജീ​വി​വ​ർ​ഗ​ങ്ങ​ൾ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rare 'coral shrimp' discovered off Qatar's coast
Next Story