Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമൈ​ക്കി​ളി​െൻറ...

മൈ​ക്കി​ളി​െൻറ സൈപ്രസും  പിന്നെ സു​ൽ​ത്താ​ൻ പള്ളിയും 

text_fields
bookmark_border
മൈ​ക്കി​ളി​െൻറ സൈപ്രസും  പിന്നെ സു​ൽ​ത്താ​ൻ പള്ളിയും 
cancel

സൈ​പ്ര​സു​കാ​ര​നാ​യ മൈ​ക്കി​ൾ 12 വ​ർ​ഷ​മാ​യി ഖ​ത്ത​റു​മാ​യി ച​ങ്ങാ​ത്ത​ത്തി​ലാ​യി​ട്ട്. മു​ഴു​വ​ൻ​പേ​ര്​ ഒ​ഡീ​സി​യ​സ്​ മൈ​ക്കി​ൾ. ഖ​ത്ത​റി​ൽ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ത​െ​ൻ​റ രാ​ജ്യ​ത്തി​ന്​ ഇ​സ്​​ലാ​മു​മാ​യും മു​സ്​​ലിം​ക​ളു​മാ​യും അ​ടു​ത്ത​ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന്​ ഇ​ദ്ദേ​ഹം പ​റ​യു​ന്നു. സൈ​പ്ര​സി​ലെ ല​ർ​നാ​ക​യി​ൽ സ്​​ഥി​തി​ചെ​യ്യു​ന്ന മു​സ്​​ലിം പ​ള്ളി​യാ​യ ‘ഹ​ല സു​ൽ​ത്താ​ൻ ടെ​ക്ക്​’ ലോ​ക​പ്ര​ശ​സ്​​ത​മാ​ണ്. ഉ​മ്മു​ഹ​റം പ​ള്ളി എ​ന്നും ഇ​ത്​ അ​റി​യ​പ്പെ​ടു​ന്നു​ണ്ട്. ഏ​റെ ച​രി​ത്ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന തീ​ർ​ത്ഥാ​ന​കേ​ന്ദ്ര​മാ​യ ഇ​ത്​​ലോ​ക പു​രാ​ത​ന കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ത​േ​ൻ​റ​താ​യ വ​ഴി​യി​ൽ ഉ​പ​വാ​സ​മെ​ടു​ക്ക​ലാ​ണ്​ മൈ​ക്കി​ളി​െ​ൻ​റ രീ​തി. റ​മ​ദാ​നി​ൽ മു​സ്​​ലിം​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ളു​ടെ മു​ന്നി​ൽ വെ​ച്ച്​ പു​ക​വ​ലി​ക്കു​ക, ഭ​ക്ഷ​ണം ക​ഴി​ക്കു​ക എ​ന്നി​വ ഒ​ഴി​വാ​ക്കു​ന്നതിൽ കണിശക്കാരനാണ്​. ക്രി​സ്​​തു​മ​ത​ത്തി​ലും ഇൗ​സ്​​റ്റ​ർ, ക്രി​സ്​​മ​സ്​ എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച്​ നോ​മ്പ്​ ഉ​ണ്ട്. എ​ല്ലാ വി​ശ്വാ​സ​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ക, ബ​ഹു​മാ​നി​ക്കു​ക ഇ​താ​ണ്​ എ​ല്ലാ​വ​രും പി​ൻ​പ​റ്റേ​ണ്ട​തെന്ന്​ മൈ​ക്കി​ൾ പ​റ​യു​ന്നു.

ഒൗ​േ​ദ്യാ​ഗി​ക​മാ​യി റി​പ്പ​ബ്ലി​ക്​ ഒാ​ഫ്​ സൈ​പ്ര​സ്​ എ​ന്ന്​ അ​റി​യ​പ്പെ​ടു​ന്ന സൈ​പ്ര​സ്​ എ​ന്ന രാ​ജ്യം കി​ഴ​ക്ക​ൻ മെ​ഡി​റ്റ​റേ​നി​യ​നി​ലാ​ണ്​ സ്​​ഥി​തി​ചെ​യ്യു​ന്ന​ത്. നി​േ​കാ​ഷ്യ​യാ​ണ്​ ത​ല​സ്​​ഥാ​നം. മേ​ഖ​ല​യി​ൽ വ​ലു​പ്പ​ത്തി​ലും ജ​ന​സാ​ന്ദ്ര​ത​യി​ലും മൂ​ന്നാം സ്​​ഥാ​ന​ത്തു​ള്ള ദ്വീ​പാ​ണി​ത്. തു​ർ​ക്കി, സി​റി​യ, ലെ​ബ​നാ​ൻ, ഇ​സ്രാ​യേ​ൽ, ഇൗ​ജി​പ്​​ത്, ഗ്രീ​സ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യാ​ണ്​ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​ത്. മ​ത​വി​ശ്വാ​സ​ങ്ങ​ൾ​ക്ക്​ വ​ള​ക്കൂ​റു​ള്ള യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​ണ്​ സൈ​പ്ര​സ്. ക്രി​സ്​​തു​മത വി​ശ്വാ​സി​ക​ളാ​ണ്​ കൂ​ടു​ത​ൽ. 89 ശ​ത​മാ​ന​മാ​ണ്​ ക്രി​സ്​​ത്യാ​നി​ക​ൾ. 1.8 ശ​ത​മാ​നമാണ്​ മു​സ്​​ലിം​ക​ൾ. ഹി​ന്ദു​മ​ത​വി​ശ്വാ​സി​ക​ളു​മു​ണ്ട്. ച​രി​ത്ര​ത്തി​ൽ ത​ന്നെ ഇ​സ്​​ലാ​മി​നോ​ട്​ ന​ല്ല ബ​ന്ധ​മു​ണ്ട്​ സൈ​പ്ര​സി​നെ​ന്ന്​ മൈ​ക്കി​ൾ പ​റ​യു​ന്നു. ഗ്രീ​ക്ക്, ട​ർ​ക്കി​ഷ്​ എ​ന്നി​വ​യാ​ണ്​ ഒൗ​ദ്യോ​ഗി​ക ഭാ​ഷ​ക​ൾ. അ​റ​ബി ഒൗ​ദ്യോ​ഗി​ക ന്യൂ​ന​പ​ക്ഷ ഭാ​ഷ​യാ​ണ്​. ഒൗ​ദ്യോ​ഗി​ക പ​രി​ഗ​ണ​ന​യി​ല്ലെ​ങ്കി​ലും ഇം​ഗ്ലീ​ഷ്​ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. റ​ഷ്യ​ക്കാ​രി​യാ​യ അ​ല​ക്​​സാ​ൻ​ഡ്ര ബെ​സ്​​റു​കോ​വ ആ​ണ്​ ഭാ​ര്യ. സെ​ലി​ന മൈ​ക്കി​ൾ ഏ​ക മ​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsramdan 2018
News Summary - ramdan 2018-qatar-gulf news
Next Story