Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറ​മ​ദാ​ൻ:...

റ​മ​ദാ​ൻ: ഗതാഗതക്കുരുക്ക്​ ഒഴിവാക്കാൻ നടപടി ശക്​തം

text_fields
bookmark_border
റ​മ​ദാ​ൻ: ഗതാഗതക്കുരുക്ക്​ ഒഴിവാക്കാൻ നടപടി ശക്​തം
cancel
camera_alt??????? ????? ?????????????????????? ???????? ???????????? ?????????????????

ദോ​ഹ: റ​മ​ദാ​നി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കു​ന്ന​തി​നും ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നു​മാ​യി ട്രാ​ഫി​ക് വ​കു​പ്പി​​െൻറ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍. മു​ന്‍ വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വേ​റി​ട്ട ഗ​താ​ഗ ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളാ​യി​രി​ക്കും ഇത്തവണ സ​ജ്ജ​മാ​ക്കു​ക. റ​മ​ദാ​നി​ല്‍ സ്കൂ​ളു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്ക ു​ന്ന​തി​നാ​ല്‍ അ​തി​ന​നു​സൃ​ത​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ന്നു​ണ്ട്. ജ​ന​സാ​ന്ദ്ര​ത​യേ ​റി​യ നി​ര​ത്തു​ക​ളി​ല്‍ കൂ​ടു​ത​ല്‍ സം​ഘ​ത്തെ നി​യോ​ഗി​ക്കും. സ്കൂ​ള്‍, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, മ​ധു​ര പ​ല​ഹാ​ര ക​ട​ക​ള്‍, മാം​സ​വി​ല്‍പ്പ​ന ശാ​ല​ക​ള്‍, സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ മു​മ്പി​ലെ​ല്ലാം ഗ​താ​ഗ​ത പ​ട്രോ​ള്‍ സം​ഘ​ത്തെ വി​ന്യ​സി​ക്കും. ക​ഴി​ഞ്ഞ​വ​ര്‍ഷം റ​മ​ദാ​നി​ല്‍ പ​ട്രോ​ള്‍സ് ആ​ൻറ്​ ഇ​ന്‍വെ​സ്​റ്റി​ഗേ​ഷ​ന്‍ വ​കു​പ്പ് 1000 വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ജാ​ഗ്ര​ത​യി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്ക​ല്‍, റ​സി​ഡ​ന്‍ഷ്യ​ല്‍ മേ​ഖ​ല​യി​ലെ സാ​ഹ​സി​ക അ​ഭ്യാ​സ​പ്ര​ക​ട​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു 800 വാ​ഹ​ന​ങ്ങ​ള്‍ക്കെ​തി​രെയുള്ള ന​ട​പ​ടി​.


വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലാ​യി കൂ​ടു​ത​ല്‍ പ​ട്രോ​ളി​ങ് വാ​ഹ​ന​ങ്ങ​ളെ വി​ന്യ​സി​ക്കു​ം. ജ​ന​സാ​ന്ദ്ര​ത​യേ​റെ​യു​ള്ള വാ​ണി​ജ്യ നി​ര​ത്തു​ക​ളി​ല്‍ പരിശോധനക്ക്​ കൂ​ടു​ത​ല്‍ ഊ​ന്ന​ല്‍ ന​ല്‍കും. വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ നോ​മ്പു​മു​റി​ക്കു​ന്ന​തി​നാ​യി തി​ര​ക്കി​ട്ട് യാ​ത്ര ചെ​യ്യു​ന്ന​തി​ലൂ​ടെ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കാൻ സാധ്യതയുണ്ട്​. ഇത്​ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി വാ​ഹ​ന​യാ​ത്രി​ക​ര്‍ക്ക് സൗ​ജ​ന്യ​മാ​യി ഇ​ഫ്താ​ര്‍ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും. ഗ​താ​ഗ​ത വ​കു​പ്പി​ലെ മീ​ഡി​യ​ഗ​താ​ഗ​ത ബോ​ധ​വ​ത്ക​ര​ണ വി​ഭാ​ഗം ഗ​താ​ഗ​ത ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തും. മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ല്‍ കാ​ല്‍ന​ട​യാ​ത്ര​ക്കാ​ര്‍ക്ക് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ചുക​ട​ക്കാ​നാ​യി കൈ​യ്യി​ല്‍ കെ​ട്ടാ​നാ​യി പ​ച്ച​^മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ബ്രേ​സ്​ലെ​റ്റു​ക​ള്‍ ന​ല്‍കി​യി​രു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ കാ​ല്‍ന​ട​യാ​ത്ര​ക്കാ​രു​ടെ സാ​ന്നി​ധ്യം വാ​ഹ​ന​യാ​ത്രി​ക​ര്‍ക്ക് ഇതിലൂടെ പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു ഇ​ത്. ഇ​ത്ത​വ​ണ വി​പു​ല​മാ​യ പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. പെട്രോൾ സ്​റ്റേഷനുകളിലും സൂപ്പർ മാർക്കറ്റുകളിലും ബോധവത്​കരണ പരിപാടികൾ നടത്തും. ഇതിനായി പ്രത്യേകം വേഷമണിഞ്ഞ കാർട്ടൂൺ കഥാപാത്രങ്ങൾ രംഗത്തിറങ്ങും.

നി​ര​ത്തു​ക​ളി​ല്‍ ട്ര​ക്കു​ക​ൾക്ക്​ നിയന്ത്രണം
ദോ​ഹ: റ​മ​ദാ​നി​ല്‍ നി​ര​ത്തു​ക​ളി​ല്‍ ട്ര​ക്കു​ക​ളു​ടെ ഗ​താ​ഗ​ത​ത്തി​ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം നി​യ​ന്ത്ര​ണ​മേ​ര്‍പ്പെ​ടു​ത്തി. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണി​ത്. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ല്‍ നി​ര​ത്തു​ക​ളി​ല്‍ ട്ര​ക്കു​ക​ള്‍ക്ക് നി​രോ​ധ​ന​മു​ണ്ടാ​കും. രാ​വി​ലെ ഏ​ഴ​ര മു​ത​ല്‍ ഒ​മ്പ​ത​ര വ​രെ​യും ഉ​ച്ച​ക്ക്​ പ​ന്ത്ര​ണ്ട​ര മു​ത​ല്‍ മൂ​ന്നു​വ​രെ​യും വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ രാ​ത്രി പ​ന്ത്ര​ണ്ടു​വ​രെ​യും ട്ര​ക്ക് ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല. ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ട്ര​ക്ക് ഡ്രൈ​വ​ര്‍മാ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.

ക്യു ​ഐ ബി ​റ​മ​ദാ​ൻ പ്ര​വൃ​ത്തി സ​മ​യം
ദോ​ഹ: റ​മ​ദാ​ൻ പ്ര​മാ​ണി​ച്ച് ഖ​ത്ത​ർ ഇ​സ്​​ലാ​മി​ക് ബാ​ങ്കിെ​ൻ​റ പ്ര​വ​ർ​ത്ത​ന സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം. ബാ​ങ്കി​ന് കീ​ഴി​ലെ പ്ര​ധാ​ന ശാ​ഖ​യ​ട​ക്കം 15 ശാ​ഖ​ക​ളു​ടെ​യും പു​തി​യ പ്ര​വ​ർ​ത്ത​ന സ​മ​യം ആയിരിക്കും.ക്യു ​ഐ ബി​യു​ടെ സാ​ധാ​ര​ണ ശാ​ഖ​ക​ൾ ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ര​ണ്ട് വ​രെ​യും ഗ്രാ​ൻ​ഡ് ഹ​മ​ദ് സ്​​ട്രീ​റ്റ് (കോ​ർ​പ​റേ​റ്റ്), സ​ൽ​വാ റോ​ഡ്, റ​യ്യാ​ൻ, എ​യ​ർ​പോ​ർ​ട്ട് റോ​ഡ്, വ​ക്റ, അ​ൽ​ഖോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ശാ​ഖ​ക​ൾ രാ​ത്രി ഒ​മ്പ​ത് മു​ത​ൽ 11.30 വ​രെ​യും ശ​നി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ഉ​ച്ച​ക്ക് 12 മ​ണി വ​രെ​യും പ്ര​വ​ർ​ത്തി​ക്കും. ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള ശാ​ഖ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ം.
ക്യൂ ​ഐ ബി ​മാ​ൾ ബ്രാ​ഞ്ചു​ക​ൾ ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ 10.30 മു​ത​ൽ 2.30 വ​രെ​യും വെ​ള്ളി ഉ​ൾ​പ്പെ​ടെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ വൈ​കു​ന്നേ​ര​ഷി​ഫ്റ്റ് രാ​ത്രി ഒ​മ്പ​ത് മു​ത​ൽ 11.30 വ​രെ​യും പ്ര​വ​ർ​ത്തി​ക്കും. ദാ​ർ അ​ൽ സ​ലാം മാ​ൾ, ഡി ​എ​ഫ് സി, ​ഗ​റാ​ഫ ക്യൂ ​മാ​ൾ, സി​റ്റി സെ​ൻ​റ​ർ, മാ​ൾ ഓ​ഫ് ഖ​ത്ത​ർ, ഗേ​റ്റ് മാ​ൾ, ത​വാ​ർ മാ​ൾ, മി​ർ​ഖാ​ബ് മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യൂ ​ഐ ബി ​ബ്രാ​ഞ്ചു​ക​ളു​ള്ള​ത്.ക്യു ​ഐ ബി ​ഇ​ൻ​റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ്, ക്യു ​ഐ ബി ​മൊ​ബൈ​ൽ ആ​പ്പ്, ക്യൂ ​ഐ ബി ​കാ​ൾ സെ​ൻ​റ​ർ, ലൈ​വ് ടെ​ല്ല​ർ, 170ല​ധി​കം വ​രു​ന്ന എ ​ടി എ​മ്മു​ക​ൾ, കാ​ഷ്​ ഡെ​പോ​സി​റ്റ് മെ​ഷീ​നു​ക​ൾ എ​ന്നി​വ​യെ​ല്ലാം 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newstrafficramadan
News Summary - ramadan-traffic-qatar-qatar news
Next Story