ദോഹ: ആസ്പയര് സോണ്‍ ഫൗണ്ടേഷെൻറ റമദാന് കായിക മേളയില്‍ വനിതകള്‍ ക്കായി വിപുലമായ സൗക ര്യങ്ങള്‍. വനിതകള്‍ക്ക് കായിക മത്സരങ്ങളിലേ ര്പ്പെടുന്നതിനും സൗകര്യമുണ്ടാകും. ഖത്തര്‍ വുമണ്‍സ് സ്പോര്‍ട്സ് കമ്മിറ്റിയുമായി സഹകരിച്ച് റമദാനിൽ ബാസ്ക്കറ്റ്ബോള്‍, ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കും. ആറു വനിതാകളിക്കാരുള്പ്പെട്ട ടീമുകളായിരിക്കും മൽസരരംഗത്തുണ്ടാകുക. നിരവധി വനി താകായികതാരങ്ങള് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫിറ്റ്നസ് ചലഞ്ച്, വാള് ക്ലൈംബിങ് തുടങ്ങിയ ഇനങ്ങളില്‍ പുരുഷ, വനിതാ കൗമാരക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. വിവിധ വിഭാഗങ്ങളിലായി അംഗപരിമിതര്‍ക്ക് ടേബിള്‍ ടെന്നീസും സംഘടിപ്പിക്കുന്നുണ്ട്.
കായിക ചാമ്പ്യന്‍ഷിപ്പുകളും പരിപാടികളും സംഘടിപ്പിക്കുന്നതില്‍ ആസ്പയര് ഫൗണ്ടേഷനുമായി വര്‍ഷങ്ങ ളായി സഹകരിച്ചുപ്രവര്ത്തിക്കുന്നതായി ഖത്തര്‍ വുമണ്‍സ് സ്പോര്‍ട്സ് കമ്മിറ്റി പ്രസിഡൻറ് ലുലുവ അല്‍മര്‍റി പറഞ്ഞു. റമദാനില്‍ കായികമത്സരങ്ങളില്‍ വനിതകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യ ത്തോടെയാണ് ചാമ്പ്യന്‍ഷിപ്പുകൾ. സമൂഹത്തിലെ എല്ലാ അംഗങ്ങളെയും ലക്ഷ്യമിട്ടാണ് റമദാന് കായികമേ ളയെന്ന് ആസ്പയര് റമദാന് സ്പോര്‍ട്സ് ഫെസ്റ്റിവല്‍ സംഘാടകസമിതിയംഗം അല്‍അനൗദ് അല്‍മിസ്നദ് പ റഞ്ഞു.