Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റമദാൻ സ്‍പെഷൽ യാത്രാ പാസുമായി ദോഹ മെട്രോ

text_fields
bookmark_border
30 റിയാലിന് ഒരാഴ്ച അൺലിമിറ്റഡ് യാത്ര
റമദാൻ സ്‍പെഷൽ യാത്രാ പാസുമായി ദോഹ മെട്രോ
cancel

ദോഹ: റമദാനിൽ പ്രത്യേക യാത്രാപാസ് അവതരിപ്പിച്ച് ദോഹ മെ​ട്രോയും ലുസൈൽ ട്രാമും. 30 റിയാലിന് ഒരാഴ്ച മുഴുവൻ പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്ന വീക്ക്‍ലി പാസാണ് റമദാൻ സ്‍പെഷലായി ഇത്തവണ ലഭ്യമാക്കുന്നത്. തിങ്കളാഴ്ച തുടങ്ങിയ യാത്രാപാസ്, ഏപ്രിൽ 11 വരെ തുടരും.

30 റിയാൽ നിരക്കുള്ള യാത്രാപാസിന് ഏഴു ദിവസമാണ് കാലാവധി. ദോഹ മെട്രോയുടെ മുഴുവൻ സ്റ്റേഷനുകളിലെയും ട്രാവൽ കാർഡ് വെൻഡിങ് മെഷീൻ വഴി യാത്രക്കാർക്ക് വീക്ക്‍ലി പാസ് വാങ്ങാവുന്നതാണ്. ദോഹ മെട്രോയുടെ ​സമൂഹ മാധ്യമ പേജുവഴിയാണ് പുതിയ യാത്രാ പാസ് പ്രഖ്യാപനം നടത്തിയത്. റമദാന്റെ ഭാഗമായി മെട്രോയുടെ പ്രവർത്തന സമയവും നീട്ടിയിരുന്നു. ശനി മുതൽ വ്യാഴം വരെ രാവിലെ ആറുമുതൽ അർധരാത്രി ഒരു മണിവരെയും, വെള്ളിയാഴ്ചകളിൽ ഉച്ച രണ്ടുമുതൽ രാത്രി ഒരു മണിവരെയുമാണ് പുതുക്കിയ സമയം.

കഴിഞ്ഞയാഴ്ചയാണ് ഒരുമാസം കാലാവധിയുള്ള 120 റിയാലിന്റെ യാത്രാപാസ് ദോഹ മെട്രോ അവതരിപ്പിച്ചത്. പരിധിയില്ലാതെ ഒരു മാസം മുഴുവൻ യാത്ര ചെയ്യാൻ ഈ പാസ് വഴി കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ramadan Special Travel Doha Metro with Pass
Next Story