റമദാൻ പദ്ധതി: പ്രാദേശിക ഫാമുകൾ നൽകിയത് പതിനായിരത്തോളം ചെമ്മരിയാടുകെള
text_fieldsപ്രാദേശിക ഫാമുകളിലൊന്ന്
ദോഹ: റമദാനിെല വിവിധ ആവശ്യങ്ങൾക്കായി രാജ്യെത്ത പ്രാദേശിക ഫാമുകളിൽനിന്ന് നൽകിയത് പതിനായിരത്തോളം ചെമ്മരിയാടുകെള. റമദാനിൽ പൗരന്മാർക്ക് സബ്സിഡി ഇനത്തിലാണ് ഇത്രയധികം ആടുകളെ പ്രാദേശിക ഫാമുകൾ വിതരണം ചെയ്തിരിക്കുന്നത്. ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതിയുടെ വിജയം കൂടിയാണ് ഇത് തെളിയിക്കുന്നത്. പ്രാദേശിക ഫാമുകളെയും ഉൽപന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിൻെറ കാമ്പയിൻെറ ഭാഗമായാണ് ഉൽപാദനത്തിൽ വൻനേട്ടം ൈകവരിച്ചിരിക്കുന്നത്. വിദാം ഫുഡ് കമ്പനിയുമായും വാണിജ്യവ്യസായ മന്ത്രാലയവുമായും സഹകരിച്ച് പരിസ്ഥിതി മന്ത്രാലയത്തിലെ ആനിമൽ റിസോഴ്സ് വകുപ്പ് നടത്തിയ പദ്ധതിയിൽ ഇതുവരെ പ്രാദേശിക ഫാമുകളിൽ നിന്ന് കിട്ടിയിരിക്കുന്നത് 9,801 ചെമ്മരിയാടുകളെയാണ്.
30,000 ആടുകളാണ് പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആടുകളുെട ഗുണനിലാവരം പരിശോധിക്കുന്നതിന് സാങ്കേതിക വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്. റമദാനിലെ വർധിച്ച മാംസലഭ്യത ഉറപ്പുവരുത്താനാണ് മന്ത്രാലയം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിപണിയിലെ ആവശ്യകതയും വിതരണവും ഒത്തുപോകാനും പദ്ധതി ലക്ഷ്യമിടുന്നു. രണ്ട് ആടുകൾ വീതമാണ് പദ്ധതി വഴി സബ്സിഡി നിരക്കിൽ പൗരന്മാർക്ക് വിതരണം ചെയ്യുന്നത്. ആകെ 30,000 ആടുകളെ ലഭ്യമാക്കാനാണ് വിദാം ഫുഡുമായി കരാറുള്ളത്. രാജ്യത്ത് കന്നുകാലികളുെട എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിെക്കാണ്ടിരിക്കുന്നത്. 2020 സെപ്റ്റംബറിലെ കണക്കനുസരിച്ച് ഒട്ടകം, പശു, ആട് തുടങ്ങിയവയുടെ ആകെ എണ്ണം 1,707,547 ആണ്. വാണിജ്യആവശ്യങ്ങൾക്കായി ആകെ ഫാമുകളിൽ 1.2 മില്യൻ കന്നുകാലികൾ ഉണ്ടെന്നാണ് 2016 ആഗസ്റ്റിലെ ദേശീയ കന്നുകാലി രജിസ്റ്ററിലെ കണക്ക്.
പുതിയ കണക്കനുസരിച്ച് ആകെ 131,080 ഒട്ടകങ്ങളാണുള്ളത്. ചെമ്മരിയാടുകളുടെ എണ്ണം 1,094,217. ആകെ 441,279 ആടുകളാണുള്ളത്. ആകെ 40,971 പശുക്കളുമുണ്ട്. ഈ മേഖലയിൽ ആകെ 17,866 കൃഷിക്കാരുമുണ്ടെന്ന് രജിസ്റ്ററിൽ പറയുന്നു. പ്രാദേശിക ചെമ്മരിയാട് ഉൽപാദനത്തിലും നേട്ടമാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 20 ശതമാനത്തിെൻറ വർധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. 2023ൽ കാർഷിക മേഖലയിലെ സ്വയംപര്യാപ്തത 70 ശതമാനത്തിലേക്ക് എത്തിക്കുകയാണ് വിവിധ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിൻെറ നേതൃത്വത്തിൽ രാജ്യത്ത് കൃഷി കന്നുകാലി കണക്കെടുപ്പ് നടക്കുന്നുണ്ട്. കാർഷികമേഖലയിൽ പുതിയ നയം രൂപവത്കരിക്കാനും മേഖലയുടെ വികസനത്തിനായി പുതുപദ്ധതികൾ ആവിഷ് കരിക്കാനുമാണ് വിവരശേഖരണം നടത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.