റമദാൻ ഖുർആൻ പ്രശ്നോത്തരി: പരീക്ഷ ഫലം പ്രഖ്യാപിച്ചു
text_fieldsദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തറിന് (സി.ഐ.സി) കീഴിൽ പ്രവർത്തിക്കുന്ന ഖുർആൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച “സൂറ: അൽ മുംതഹിന – റമദാൻ ഖുർആൻ പ്രശ്നോത്തരി 2026” കേന്ദ്രതല പരീക്ഷാഫലം പ്രഖ്യാപിച്ചു. ആയിരത്തിലധികം പഠിതാക്കൾ പങ്കെടുത്ത പരീക്ഷയിൽ വിവിധ സോണുകളിൽ നിന്നുള്ള പഠിതാക്കൾ മികച്ച വിജയം കരസ്ഥമാക്കി. മദീന ഖലീഫ സോണിലെ ആയിശ ഷാന ഒന്നാം സ്ഥാനവും, റയ്യാൻ സോണിലെ എം. ഫാത്തിമ രണ്ടാം സ്ഥാനവും, വക്റ സോണിലെ ഷിഹാബ് ഹംസ മൂന്നാം സ്ഥാനവും നേടി.
100 ശതമാനം മാർക്കോടെ പ്രോത്സാഹന സമ്മാനത്തിന് റയ്യാൻ സോണിലെ നാദിർ ഉമർ, തുമാമ സോണിലെ എം.എച്ച്. അർഷീന, മദീന ഖലീഫ സോണിലെ അഫ്സൽ മലയിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 138 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. വിജയികൾക്കും പരീക്ഷയിൽ പങ്കെടുത്ത ഖുർആൻ പഠിതാക്കൾക്കും സി.ഐ.സി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ, ജനറൽ സെക്രട്ടറി ഇ. അർഷദ്, ഖുർആൻ സ്റ്റഡി സെന്റർ ഡയറക്ടർ കെ.ടി. മുബാറക് എന്നിവർ അഭിനന്ദനം അറിയിച്ചു.
ഖുർആൻ പഠനത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കാനും പഠിതാക്കളിൽ ആത്മവിശ്വാസവും പഠനോത്സാഹവും വളർത്താനും ഇത്തരം മത്സരങ്ങൾ സഹായകരമാണെന്ന് ഖുർആൻ സ്റ്റഡി സെന്റർ ഭാരവാഹികൾ വ്യക്തമാക്കി. വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങ് വെള്ളിയാഴ്ച വൈകീട്ട് നടക്കുമെന്ന് ക്യു.എസ്.സി കോഓഡിനേറ്റർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

