Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമുനീറിനും...

മുനീറിനും കൂട്ടുകാർക്കും​ ഇത്​ ഇരട്ടിമധുരമുള്ള നോമ്പുകാലം

text_fields
bookmark_border
മുനീറിനും കൂട്ടുകാർക്കും​ ഇത്​ ഇരട്ടിമധുരമുള്ള നോമ്പുകാലം
cancel
camera_alt????? (????? ????????) ???? ??????? ????? ????????????????????? ??????????????????

ദോഹ ജദീദിലെ റൂമിൽ നാദാപുരം സ്വദേശിയായ മുനീറിന്​ ഇത്തവണ ഇരട്ടിമധുരമുള്ള നോമ്പുകാലം. കോവിഡ്​ രോഗത്തിൽ നിന ്ന്​ മുക്​തനായതിന്​ ശേഷമുള്ള ആദ്യനോമ്പ്​ റൂമിലെ സഹപ്രവർത്തകർക്കൊപ്പം തുറക്കു​േമ്പാൾ സർവശക്​തനോട്​ തീർത ്താൽ തീരാത്ത നന്ദി അറിയിക്കുകയാണ്​ ഈ 44കാരൻ.
13 വർഷമായി ദോഹയിൽ ടാക്​സി ഓടിക്കുന്ന മുനീറിന്​ കഴിഞ്ഞ മാർച്ച്​ 12 നാണ്​ കൊറോണ വൈറസ്​ ബാധയേൽക്കുന്നത്​. കഫം പരിശോധിച്ചപ്പോൾ കോവിഡ്​ പോസിറ്റീവ്​. തുടർന്ന്​ അധികൃതർ ഇൻഡസ്​ ട്രിയൽ ഏരിയ 33ലെ ആശുപത്രിയിലേക്ക്​ മാറ്റി. സമ്പർക്കവിലക്കിൽ കഴിയുകയും രണ്ടാഴ്​ച മികച്ച ചികിൽസയും ഭക്ഷണവും ലഭിച്ചതോടെ രോഗമുക്​തനായി. പിന്നീടുള്ള ടെസ്​റ്റുകളിലൊക്കെ ഫലം നെഗറ്റീവ്​ ആയി. ഒടുവിൽ രോഗം പൂർണമായും ഭേദമായി റൂമിൽ തിരിച്ചെത്തി. എല്ലാത്തിലും കൂടെ നിന്നത്​ റൂമിലെ സഹപ്രവർത്തകരും കൂട്ടുകാരും. റമദാനിൽ ആദ്യ നോമ്പ്​ എടുക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ വേണ്ടെന്ന്​ കൂട്ടുകാർ പറഞ്ഞുനോക്കി.


‘ജീവിതം തിരിച്ചുനൽകിയ പടച്ചവനും അതിനായി പ്രാർത്ഥിച്ച എല്ലാവർക്കും ഒരായിരം നന്ദി’ മുനീർ പറയുന്നു. അല്ലാഹുവി​​െൻറ ഔദാര്യം കൊണ്ട് ഈ വർഷത്തെ രണ്ട്​ നോമ്പ് പൂർത്തിയാക്കാൻ സാധിച്ചു. അസുഖം ഭേദമായെങ്കിലും ഇപ്പോഴും ആരോഗ്യവകുപ്പി​​െൻറ നിർദ്ദേശപ്രകാരം റൂമിൽ തന്നെ കഴിയുന്നു​. പുറത്തുപോകുന്നില്ല, ജോലിക്കും. ഈ മണലാരണ്യത്തിൽ നമ്മുടെയടുത്ത്​ വീട്ടുകാരോ നാട്ടുകാരോ അനിയന്മാരോ ആരുമില്ല. ഇവിടെ നമ്മുടെ ഉപ്പയും ഉമ്മയും ചേട്ടനും അനുജനും എല്ലാം കൂട്ടുകാരാണ്​, റൂമിലുള്ളവരാണ്​​. അസുഖം വന്നതുമുതൽ നെഗറ്റീവ് ആയി ഡിസ്ചാർജ് ആയി തിരിച്ചുറൂമിൽ കൊണ്ടുവരുന്നതുവരെ അവർ ഒപ്പമുണ്ടായിരുന്നു.


മറ്റ്​ പ്രയാസങ്ങളില്ലെങ്കിൽ എല്ലാ നോമ്പുമെടുക്കണം. ഇക്കൊല്ലത്തെ നോമ്പിന് ഒരുപാട് പ്രത്യേകതകളുണ്ട്. പ്രവാസികൾക്ക്​ അത്​ മറ്റൊരു പരീക്ഷണഘട്ടം കൂടിയാണ്. കോവിഡ്​ പ്രതിസന്ധിയിലാണ്​ എല്ലാവരും. ജോലി ഇല്ലാതെയാണ്​ പലരും കഴിയുന്നത്​. നാട്ടിലേക്ക് ചെലവിന്​ അയക്കാൻ പണമില്ല. അസുഖം ഭേദമായി വരുന്ന പലരെയും സ്വന്തക്കാർ, ബന്ധുക്കാർ വരെ സ്വീകരിക്കാത്ത കാലത്ത് ഒരു പേടിയുമില്ലാതെ റൂമിലേക്ക്​ കയറി വരു​േമ്പാൾ ഇരുകൈയും നീട്ടി എന്നെ സ്വീകരിച്ച റൂമിലുള്ള സുഹൃത്തുക്കൾ. അസുഖം ഭേദമായി വരുന്നവരെ നാം സ്വീകരിക്കണം.
രോഗം വരാതിരിക്കാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്ന കാര്യങ്ങളെല്ലാം പാലിക്കുക. അസുഖം വന്നാലും തളർന്നു പോവാതെ നമ്മുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കുക. ശ്രദ്ധിച്ചാൽ, അധികൃതർ പറയുന്നതുപോലെ ചെയ്​താൽ രോഗം സുഖപ്പെടും.
അതിൻെറ തെളിവാണ്​ ഞാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsramadan
News Summary - ramadan-qatar-gulf news
Next Story