ദോഹ: റമദാന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിരത്തുകളിലെ തിരക്ക് ഒഴിവാക്കാൻ ഗതാഗത വകുപ്പ് നടപടികൾ ആരംഭിച്ചു. പതിവിന് വിപരീതമായി ഈ വർഷം റമദാനിൽ സ്ക്കൂളുകൾ പ്രവർത്തിക്കുന്നത് നിരത്തുകളെ കൂടുതൽ തിരക്കുള്ളതാക്കും. രാവിലെയും ഉച്ചക്കും മഗ്രിബിനും വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. സ്കൂളുകൾ അടുത്തടുത്തുള്ള പ്രദേശങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനം തന്നെ ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി അധികൃതർ അറിയിച്ചു.
ദോഹ: മന്ത്രാലയങ്ങളുടെയും സർക്കാർ മേഖലയിലെയും പൊതുമേഖലയിലെയും സർക്കാർ സ്ഥാപനങ്ങളുടെയും റമദാനിലെ പ്രവൃത്തി സമയം സർക്കാർ പുറത്തിറക്കി. ഔദ്യോഗിക സർക്കുലർ പ്രകാരം റമദാനിലെ പ്രവർത്തി സമയം അഞ്ച് മണിക്കൂറായിരിക്കും. രാവിലെ ഒമ്പത് മുതൽ ഉച്ച തിരിഞ്ഞ് രണ്ട് മണി വരെയായിരിക്കും സർക്കാർ സ്ഥാപനങ്ങളുടെയും മന്ത്രാലയങ്ങളുടെയും പൊതുമേഖലാ കമ്പനികളുടെയും പ്രവൃത്തി സമയം.
നീതിന്യായ വകുപ്പ് മന്ത്രിയും മന്ത്രിസഭ ആക്ടിംഗ് സഹമന്ത്രിയുമായ ഡോ. ഹസൻ ലഹ്ദാൻ സഖ്ർ അൽ ഹസൻ അൽ മുഹന്നദിയാണ് റമദാനിലെ പ്രവൃത്തിസമയം സംബന്ധിച്ച് ഇന്നലെ സർക്കുലർ പുറത്തിറക്കിയത്.
കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ട്രാഫിക് സ്കോഡുകൾ ഉണ്ടായിരിക്കും. പുതുതയായി പ്രവർത്തനം ആരംഭിച്ച സിഗ്ലുകൾ, നിലവിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, നേരത്തെ തിരക്ക് അനുഭവപ്പെടുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം പോലീസുകാരെ നിയമിക്കാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സ്കൂൾ വാഹനങ്ങളുടെ ൈഡ്രവർമാർ, സ്കൂളിലേക്ക് കുട്ടികളെയുമായി പോകുന്ന മറ്റ് വാഹനങ്ങളുടെ ൈഡ്രവർമാർ എന്നിവർ സാധാരണ സമയങ്ങളിലും നേരത്തെ പുറപ്പെടുകയാണെങ്കിൽ തിരക്ക് കുറക്കാൻ സഹായിക്കുമെന്ന് ട്രാഫിക് വകുപ്പ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.