Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റമദാൻ വിപണി: ആയിരത്തിലധികം ഉൽപന്നങ്ങൾക്ക് വിലക്കിഴിവ്

text_fields
bookmark_border
-വാണിജ്യ വ്യവസായ മന്ത്രാലയമാണ് വിലക്കിഴിവ് പ്രഖ്യാപിച്ചത്
റമദാൻ വിപണി: ആയിരത്തിലധികം ഉൽപന്നങ്ങൾക്ക് വിലക്കിഴിവ്
cancel
Listen to this Article

​ദോഹ: റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തെ റീട്ടെയിൽ വിപണികളുമായി സഹകരിച്ച് ആയിരത്തിലധികം ഉൽപന്നങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ജീവിതച്ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നടപടി. റമദാൻ അവസാനിക്കുന്നത് വരെ ആനുകൂല്യം ലഭിക്കും.

മുൻ വർഷങ്ങളേക്കാൾ നേരത്തെ തന്നെ പദ്ധതി ആരംഭിക്കുന്നതിലൂടെ, റമദാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ആവശ്യമായ സമയം നൽകുക എന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. റമദാൻ കാലത്ത് കൂടുതൽ ആവശ്യക്കാരുള്ള അത്യാവശ്യ സാധനങ്ങളെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചസാര, അരി, പാസ്ത, ചിക്കൻ, ഓയൽ, പാൽ തുടങ്ങിയ ഭക്ഷണസാധനങ്ങളും ടിഷ്യൂ പേപ്പർ, അലുമിനിയം ഫോയിൽ, ക്ലീനിങ് സാമഗ്രികൾ, ഡിറ്റർജന്റുകൾ തുടങ്ങിയ മറ്റ് അവശ്യസാധനങ്ങളും കുറഞ്ഞ നിരക്കിൽ ലഭിക്കും.

കുറഞ്ഞ നിരക്കിൽ തന്നെയാണോ സാധനങ്ങൾ വിൽക്കുന്നത് എന്ന് ഉറപ്പുവരുത്താൻ മന്ത്രാലയം കർശന നിരീക്ഷണം നടത്തും. ​ഉപഭോക്താക്കൾ ഉത്തരവാദിത്തത്തോടെ ഷോപ്പിങ് നടത്തണമെന്നും ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും മന്ത്രാലയം നിർദേശിച്ചു. ​വിലക്കയറ്റമോ മറ്റ് ക്രമക്കേടുകളോ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി പൊതുജനങ്ങൾക്ക് പരാതി അറിയിക്കാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ramadan Market: Discounts on over a thousand products
Next Story