റമദാൻ കബഡി: എം.ഇ.എസ് സ്കൂൾ ജേതാക്കൾ
text_fieldsഏഷ്യൻ കബഡി അസോസിയേഷൻ റമദാൻ കബഡി ചാമ്പ്യൻഷിപ് അണ്ടർ 18 ജേതാക്കളായ എം.ഇ.എസ് സ്കൂൾ ടീം
ദോഹ: ഏഷ്യൻ കബഡി അസോസിയേഷൻ സംഘടിപ്പിച്ച റമദാൻ കബഡി ടൂർണമെന്റ് അണ്ടർ 18 ആൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ടീം. ഖത്തറിലെ വിവിധ സ്കൂളുകളും ക്ലബുകളും മാറ്റുരച്ച വീറുറ്റ പോരാട്ടത്തിനൊടുവിലായിരുന്നു എം.ഇ.എസ് സ്കൂളിലെ വിദ്യാർഥികൾ കിരീടം ചൂടിയത്. പ്രഥമ റമദാൻ കബഡി ചാമ്പ്യൻഷിപ് ടീമുകളുടെ പങ്കാളിത്തവും കാണികളുടെ സാന്നിധ്യവുംകൊണ്ട് ശ്രദ്ധേയമായി. ജേതാക്കൾക്ക് ഗോൾഡ് മെഡലും കാഷ് പ്രൈസും സമ്മാനമായി നൽകി.
സ്കൂൾ ഗവേണിങ് ബോർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ അഹ്മദ് ഇഷാം ടീം അംഗങ്ങളെയും പരിശീലകരെയും ആദരിച്ചു. പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ, മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ ടീമിനെ അഭിനന്ദിച്ചു. ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിലെ എസ്. അഫ്സൽ, മുഹമ്മദ് നവാസ് എന്നിവരാണ് ടീമിനെ പരിശീലിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

