റമദാൻ ആത്മപരിശോധനക്കുള്ള അവസരം -ഉമർ ഫൈസി
text_fieldsബിൻസൈദ് ഇസ്ലാമിക് കൾചറൽ സെന്റർ ബിൻ മഹ്മൂദ് ഈദ്ഗാഹ് മസ്ജിദിൽ സംഘടിപ്പിച്ച അഹ്ലൻ റമദാൻ പരിപാടിയിൽ ഉമർ ഫൈസി സംസാരിക്കുന്നു
ദോഹ: കഴിഞ്ഞ റമദാനിലൂടെ നാം ആർജിച്ച ആത്മവിശുദ്ധി ഇപ്പോഴും നമ്മിലുണ്ടോയെന്ന പുനഃപരിശോധനയാണ് മറ്റൊരു റമദാൻ പടിവാതിൽക്കലെത്തുമ്പോൾ വിശ്വാസികൾക്ക് ഉണ്ടാവേണ്ടതെന്നും അതിലൂടെ അടുത്ത റമദാൻ വരെയുള്ള സുരക്ഷ നേടാൻ നമുക്ക് കഴിയണമെന്നും പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി. ബിൻസൈദ് ഇസ്ലാമിക് കൾചറൽ സെന്റർ ബിൻ മഹ്മൂദ് ഈദ്ഗാഹ് മസ്ജിദിൽ സംഘടിപ്പിച്ച അഹ്ലൻ റമദാൻ പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഹൃദയവിശുദ്ധിയാണ് നോമ്പിലൂടെ നാം ലക്ഷ്യം വെക്കേണ്ടത്. റമദാൻ ആഗതമായിട്ടും ഹൃദയത്തിൽനിന്ന് പാപങ്ങൾ കഴുകിക്കളയാൻ കഴിയാത്ത അവസ്ഥ നമ്മിലുണ്ടോയെന്നത് ഗൗരവപൂർവം ചിന്തിക്കണം. ചെറിയ തെറ്റുകൾ പോലും ഒഴിവാക്കുകയും നാവിനെ സൂക്ഷിക്കുകയും വേണം. അങ്ങനെ സ്വർഗത്തിലേക്കുള്ള യാത്രാ അവസരമായി റമദാനിനെ ഉപയോഗിക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം ഉണർത്തി. മുജീബുറഹ്മാൻ മിശ്കാത്തി, കെ.ടി. ഫൈസൽ സലഫി, സ്വലാഹുദ്ദീൻ സ്വലാഹി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

