റമദാൻ; അമീർ ആശംസകൾ സ്വീകരിച്ചു
text_fieldsബയാൻ പാലസിൽ നടന്ന ചടങ്ങിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമദ് അൽ ജാബിർ അസ്സബാഹും കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും
കുവൈത്ത് സിറ്റി: റമദാൻ പ്രമാണിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവർ പൗരന്മാരിൽ നിന്നും പ്രവാസികളിൽ നിന്നും ആശംസകൾ സ്വീകരിച്ചു. ബയാൻ പാലസിലെ അസ്സബാഹ് ദിവാനിൽ നടന്ന പരിപാടിയിൽ അസ്സബാഹ് ഭരണകുടുംബത്തിലെ അംഗങ്ങളും, മുതിർന്ന പൗരൻമാരും പ്രവാസി പ്രമുഖരും പങ്കെടുത്തു.
റമദാൻ ആഗതമായതോടെ രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും അമീറും കിരീടാവകാശിയും നേരത്തേ ആശംസകൾ നേർന്നിരുന്നു. ഗൾഫ് രാജ്യങ്ങളിലെയും സൗഹൃദ ഇസ്ലാമിക രാജ്യങ്ങളിലെയും നേതാക്കൾക്കും അമീർ ശൈഖ് മിശ്അൽ അൽ അഹമദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവർ റമദാൻ ആശംസകൾ നേർന്നു. പുണ്യ മാസത്തിൽ അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് കൂടുതൽ അഭിവൃദ്ധിയും നന്മയും അനുഗ്രഹങ്ങളും ലഭിക്കട്ടെയെന്ന് അദ്ദേഹം പ്രാർഥിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

