ശരിയായ രൂപത്തിൽ വ്രതമെടുക്കുന്നതിലൂടെ നിരവധി പ്രയോജനങ്ങളുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ വിശദീക രിക്കുന്നു. സാമൂഹിക, ആത്മീയ മാനസിക, ആരോഗ്യ പ്രയോജനങ്ങളുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഡയറ്റെറ്റിക്സ് ആൻറ് ന്യുട്രീഷന്‍ ഡയറക്ടര്‍ റീം അല്‍സാദി പറയുന്നു. സുരക്ഷിതമായി എങ്ങനെ വ്രതമെടുക്കാം എന്നതിലും വ്രതത്തിെൻറ ആരോഗ്യപ്രയോജനങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടത് എങ്ങനെയെന്നും അറിയാനായി കഴിഞ്ഞവര്‍ഷം റമദാനില്‍ എച്ച്എംസി ന്യുട്രീഷന്‍ വകുപ്പിലേക്ക് റഫര്‍ ചെയ്തത് 1300ലധികം പേരെയായിരുന്നു. ഇഫ്താറിലും സുഹൂറിലും സമീകൃത ആഹാരം കഴിക്കുകയെന്നത് പ്രധാനമാണ്. പഞ്ചസാര, സോഡിയം, കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കരുത്. ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തണം.
വ്രതസമയം ഒഴിച്ചുള്ള മണിക്കൂറുകളില്‍ ധാരാളമായി വെള്ളം കുടിക്കണം. വെള്ളം കൂടുതലായി കുടിക്കുന്നതിലൂടെ നിര്‍ജലീകരണം ഒഴിവാക്കാനാകും.
പ്രതിരോധ സംവിധാനത്തെ സംരക്ഷിക്കുന്നതിനും വ്രതം സഹായകമാകുന്നുണ്ട്. രോഗപ്രതിരോധ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായകമാകും. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ വരുമ്പോള്‍ ശരീരം സ്വയം ഊര്‍ജം സംഭരിക്കാന്‍ തുടങ്ങും. അനിവാര്യമല്ലാത്ത, പ്രത്യേകിച്ചും തകരാറിലായ നിരവധി പ്രതിരോധ കോശങ്ങളെ പുനരുപയോഗം ചെയ്ത് ശരീരത്തിനാവശ്യമായ ഊര്‍ജം സ്വായത്തമാക്കും. ദഹന സംവിധാനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും ദഹനസംവിധാനത്തില്‍ ഭക്ഷ്യസംബന്ധമായുള്ള അസുഖങ്ങള്‍ പ്രതിരോധിക്കുന്നതിനും ഉപവാസം സഹായകമാണ്.