ഗർഭിണികളും മുലയൂട്ടുന്നവരും ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കണം
text_fields• റമദാനിൽ വ്രതമനുഷ്ഠിക്കുന്ന ഗർഭിണികളും മുലയൂട്ടുന്നവരും അസ്വാഭാവികമായ ലക്ഷണങ്ങൾ സംബന്ധിച്ച് ശ്രദ്ധിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ.
വ്രതമനുഷ്ഠിക്കുന്നതിന് മുമ്പായി ഇവർ ഡോക്ടറെ കണ്ടിട്ടില്ലെങ്കിൽ ഡോക്ടറുടെ ഉപദേശം തേടണം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.
• ഗർഭിണികളും മുലയൂട്ടുന്നവരും വ്രതമനുഷ്ഠിക്കുന്നതിന് മുമ്പായി പൊതു ആരോഗ്യ പരിശോധന നിർബന്ധമായും നടത്തണം. അവർ സ്ഥിരം ചികിത്സ തേടുന്ന ഡോക്ടറുടെ ഉപദേശം തേടണമെന്നും എച്ച് എം സിക്ക് കീഴിലുള്ള വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെൻററിലെ സീനിയർ കൺസൾട്ടൻറ് ഡോക്ടർ സൽവ അബൂയാഖൂബ് പറഞ്ഞു.
• വ്രതമനുഷ്ഠിക്കുന്നതിലൂടെ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികത അനുഭവപ്പെടുന്നുണ്ടോ എന്ന കാര്യത്തിലും ഇവർ പ്രത്യേകം ശ്രദ്ധിക്കണം.
• വ്രതമനുഷ്ഠിക്കുന്ന ഗർഭിണികൾ തങ്ങൾക്ക് ആവശ്യമായ പോഷകാഹാരങ്ങളും മറ്റും കൃത്യമായി ശരീരത്തിലേക്ക് എത്തുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തണം. ഇഫ്താറിനും സുഹൂറി(അത്താഴം)നും ഇടക്ക് ചുരുങ്ങിയത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. മധുര പലഹാരങ്ങളും മറ്റു സ്നാക്സുകളും കഴിക്കുന്നത് ഒഴിവാക്കണം.
• മുലയൂട്ടുന്നവർക്ക് ആരോഗ്യസംബന്ധമായ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികതയോ മറ്റു രോഗലക്ഷണങ്ങളോ അനുഭവപ്പെടുകയാണെങ്കിൽ ഡോക്റുടെ ചികിൽസ തേടണം.
• കുഞ്ഞുങ്ങൾക്ക് ആദ്യത്തെ ആറ് മാസം നിർബന്ധമായും മുലപ്പാൽ നൽകിയിരിക്കണം. അതിനാലാണ് അവർ വ്രതമനുഷ്ഠിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന് ഉപദേശിക്കുന്നതെന്നും ഡോ. അമൽ വ്യക്തമാക്കി.
• മുലപ്പാലിന് പുറമേ മറ്റു ഭക്ഷ്യവസ്തുക്കൾ നൽകുന്നവരാണെങ്കിൽ വ്രതമനുഷ്ഠിക്കുന്നതിന് തടസ്സമില്ലെന്നും മുലപ്പാലിെൻറ അളവിൽ ഇത് കുറവ് വരുത്തുകയില്ലെന്നും അവർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
