Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറ​മ​ദാ​ന്‍, ചെറിയ...

റ​മ​ദാ​ന്‍, ചെറിയ പെരുന്നാൾ: സ്വർണവിൽപന പൊടിപൊടിച്ചു

text_fields
bookmark_border
റ​മ​ദാ​ന്‍, ചെറിയ പെരുന്നാൾ: സ്വർണവിൽപന പൊടിപൊടിച്ചു
cancel

ദോ​ഹ: റ​മ​ദാ​ന്‍, ചെറിയ പെരുന്നാൾ ദി​ന​ങ്ങ​ളി​ല്‍ രാ​ജ്യ​ത്ത്​ സ്വർണവിൽപന പൊടിപൊടിച്ചു. വിവിധ സ്വ​ര്‍ണാ​ഭ ​ര​ണ​ശാ​ല​ക​ളി​ല്‍ നല്ല തിരക്കായിരുന്നു. സ്വ​ര്‍ണ​വി​ല ഉ​യ​ര്‍ന്നു​നി​ല്‍ക്കു​മ്പോ​ഴും വാ​ങ്ങാ​നെ​ത്തു​ന ്ന​വ​രു​ടെ എ​ണ്ണം വ​ര്‍ധി​ക്കു​ന്നു​ണ്ട്. 22 കാ​ര​റ്റ് സ്വ​ര്‍ണ​ത്തി​ന് ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു ഗ്രാ​മി​നു വി​ ല 156 റി​യാ​ല്‍ ആ​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പ്​ ഗ്രാ​മി​ന് ഏ​ക​ദേ​ശം 145 റി​യാ​ലാ​യി​രു​ന്നു വി​ല. ജ​നു​വ​രി ആ​ദ്യം ഗ്രാ​മി​ന് 150 റി​യാ​ലാ​യി​രു​ന്നു വി​ല. സ്വ​ര്‍ണ​വി​ല ഉ​യ​ര്‍ന്നു​നി​ല്‍ക്കു​മ്പോ​ളും വി​ല്‍പ്പ​ന വ​ര്‍ധി​ച്ച​തോ​ടെ വി​പ​ണി​യി​ല്‍ ഉ​ണ​ര്‍വ് പ്ര​ക​ട​മാ​യി​ട്ടു​ണ്ട്. എ​ല്ലാ വ​ര്‍ഷ​വും ഈ​ദു​ല്‍ഫി​ത്വ​ര്‍ അ​വ​ധി​ദി​ന​ങ്ങ​ളി​ല്‍ ഖ​ത്ത​റി​ല്‍ സ്വ​ര്‍ണ​വി​ല്‍പ​ന​യി​ല്‍ വ​ര്‍ധ​ന​വു​ണ്ടാ​കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ലും മ​റ്റു​മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് റ​മ​ദാ​ന്‍ ഒ​ടു​വി​ല്‍ 30% വ​ര്‍ധ​ന പ​തി​വാ​യി​രു​ന്നു.


വേ​ന​ല​വ​ധി​ക്ക് നാ​ട്ടി​ലേ​ക്കു പോ​കു​ന്ന ഏ​ഷ്യ​ന്‍ വം​ശ​ജ​രാ​ണ് ഖ​ത്ത​റി​ലെ ജ്വ​ല്ല​റി​ക​ളി​ല്‍ നി​ന്നു സ്വ​ര്‍ണം വാ​ങ്ങു​ന്ന​വ​രി​ല്‍ അ​ധി​ക​വും. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ഷോ​റൂ​മു​ക​ള്‍ക്കെ​ല്ലാം ഖ​ത്ത​റി​ല്‍ ശാ​ഖ​ക​ളു​ള്ള​തി​നാ​ല്‍ ഏ​റ്റ​വും​പു​തി​യ ഡി​സൈ​നു​ക​ളി​ലു​ള്ള ആ​ഭ​ര​ണ​ങ്ങ​ള്‍ ഇ​വി​ടെ ല​ഭി​ക്കും. ഗു​ണ​മേ​ന്മ​യി​ലും ഖ​ത്ത​റി​ലെ ആ​ഭ​ര​ണ​ങ്ങ​ള്‍ മി​ക​ച്ച​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​വാ​സി മ​ല​യാ​ളി​ക​ളും ഖ​ത്ത​റി​ലെ ജ്വ​ല്ല​റി​ക​ളി​ല്‍ നി​ന്ന് ധാ​ര​ളാ​മാ​യി വാ​ങ്ങു​ന്നു​ണ്ട്. റ​മ​ദാ​നി​ലും സ്വ​ര്‍ണ​വി​ല്‍പ്പ​ന​യി​ല്‍ കാ​ര്യ​മാ​യ വ​ര്‍ധ​ന​വു​ണ്ടാ​യി. 21ക്യാ​ര​റ്റ് സ്വ​ര്‍ണ​ത്തി​നും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കി​ട​യി​ല്‍ ആ​വ​ശ്യ​ക​ത വ​ര്‍ധി​ക്കു​ന്നു​ണ്ട്. റ​മ​ദാ​നി​ലെ വ​ര്‍ധി​ച്ച ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്ത് പ​ല ജ്വ​ല്ല​റി വ​ര്‍ക്ക്ഷോ​പ്പു​ക​ള്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ക​യും ചെ​യ്തു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ്വ​ല്ല​റി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഡി​സ്ക്കൗ​ണ്ടു​ക​ളും വിൽപ്പന വർധിക്കാൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് റ​മ​ദാ​നി​ലും ഈ​ദ് അ​വ​ധി ദി​ന​ങ്ങ​ളി​ലും 25 ശ​ത​മാ​നം വ​രെ അ​ധി​ക വി​ല്‍പ​ന ന​ട​ന്നു. സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ക്ക് ന​റു​ക്കെ​ടു​പ്പു കൂ​പ്പ​ണ്‍, ന​റു​ക്കു​വീ​ഴു​ന്ന​വ​ര്‍ക്ക് സൗ​ജ​ന്യ സ്വ​ര്‍ണ​നാ​ണ​യം, ജ്വ​ല്ല​റി​ക​ള്‍ മ​ട​ക്കി​യെ​ടു​ക്കു​ന്ന സ്വ​ര്‍ണ​ത്തി​ന് വി​പ​ണി​വി​ല, പ​ണി​ക്കൂ​ലി​യി​ല്‍ വ​ന്‍ കി​ഴി​വ്, വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ക്ക് ബൈ​ബാ​ക്ക് സ്കീ​മു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് പ​ല ജ്വ​ല്ല​റി​ക​ളും ഓ​ഫ​റു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത് വി​പ​ണി​യി​ല്‍ ഉ​ണ​ര്‍വി​ന് കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി സ്വ​ര്‍ണ​വി​ല​യി​ല്‍ വ​ര്‍ധ​ന​വു​ണ്ട്. റ​മ​ദാ​നി​ല്‍ സ്വ​ര്‍ണാ​ഭ​ര​ണ വി​ല്‍പ്പ​ന​യി​ല്‍ 20 മു​ത​ല്‍ 25ശ​ത​മാ​നം വ​രെ വ​ര്‍ധ​ന​വു​ണ്ടാ​യി. അ​വ​ധി​യാ​ഘോ​ഷ​ങ്ങ​ള്‍ക്കാ​യി പ്ര​വാ​സി​ക​ള്‍ കൂ​ടു​ത​ലാ​യി നാ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന​ത് വി​ല്‍പ്പ​ന വ​ര്‍ധി​ക്കാ​നി​ട​യാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻറ്​ ഡ​യ​മ​ണ്ട്സ്​ റീ​ജി​യ​ണ​ല്‍ ഹെ​ഡ് സ​ന്തോ​ഷ് ടി.​വി പ​റ​ഞ്ഞു.

മേ​യ് ആ​ദ്യ​വാ​ര​ത്തി​ലെ അ​ക്ഷ​യ​തൃ​തീ​യ ആ​ഘോ​ഷ​വും സ്വ​ര്‍ണ​നി​വി​ല്‍പ്പ​ന വ​ര്‍ധി​ക്കാ​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. അ​ക്ഷ​യ​തൃ​തീ​യ​യി​ല്‍ എ​ന്തു വാ​ങ്ങി​യാ​ലും അ​തു വ​ര്‍ഷം മു​ഴു​വ​ന്‍ ധാ​രാ​ള​മാ​യി കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​മെ​ന്നും ഐ​ശ്വ​ര്യ​മു​ണ്ടാ​കു​മെ​ന്നു​മാ​ണു ഹൈ​ന്ദ​വ വി​ശ്വാ​സം. അ​ക്ഷ​യ​തൃ​തീ​യ ആ​ഘോ​ഷ​ങ്ങ​ള്‍ക്കാ​യി പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ സ്വ​ര്‍ണം, ഡ​യ​മ​ണ്ട്്, പോ​ല്‍ക്കി ആ​ഭ​ര​ണ​ങ്ങ​ള്‍ വി​വി​ധ ജ്വ​ല്ല​റി​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി സ​ജ്ജ​മാ​ക്കി​യി​രു​ന്നു.

Show Full Article
TAGS:ramadan qatar qatar news 
Web Title - ramadan-gold-qatar-qatar news
Next Story