Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറ​മ​ദാ​ൻ...

റ​മ​ദാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷ; വ്യാ​പ​ക പ​രി​ശോ​ധ​ന​യു​മാ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം

text_fields
bookmark_border
റ​മ​ദാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷ; വ്യാ​പ​ക പ​രി​ശോ​ധ​ന​യു​മാ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം
cancel
camera_alt

മുനിസിപ്പാലിറ്റി മന്ത്രാലയ അധികൃതർ പരിശോധന നടത്തുന്നു (ഫയൽ ചിത്രം)

ദോ​ഹ: പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ർ​ധി​ച്ച ഉ​പ​ഭോ​ഗം ക​ണ​ക്കി​ലെ​ടു​ത്തും റ​മ​ദാ​ൻ മാ​സ​ത്തി​ൽ രാ​ജ്യ​ത്തെ ഭ​ക്ഷ്യ​വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി. റ​സ്റ്റാ​റ​ന്റു​ക​ൾ, കി​ച്ച​ണു​ക​ൾ, മാം​സ വി​ൽ​പ​ന​ശാ​ല​ക​ൾ, ഷോ​പ്പി​ങ് സെ​ന്റ​റു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, റ​മ​ദാ​ൻ ടെ​ന്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ റ​മ​ദാ​നി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും.

പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ റ​മ​ദാ​നി​ലു​ട​നീ​ളം ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഷോ​പ്പി​ങ് -ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ഏ​ക​ദേ​ശം 10,000 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ട്. കൂ​ടാ​തെ 298 ഭ​ക്ഷ്യ​സാ​മ്പ്ളു​ക​ൾ ലാ​ബ് പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ക്കും. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നും അ​വ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര, പ​രാ​തി പ​രി​ഹാ​ര ടാ​സ്‌​ക് ഫോ​ഴ്‌​സു​ക​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്ട​ർ ഹ​മ​ദ് സു​ൽ​ത്താ​ൻ അ​ൽ ഷ​ഹ്‌​വാ​നി ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു.

ഭ​ക്ഷ്യ​സു​ര​ക്ഷ​യും പൊ​തു​ജ​നാ​രോ​ഗ്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ഫീ​ൽ​ഡ് വ​ർ​ക്ക്‌​ഷോ​പ്പു​ക​ളി​ലൂ​ടെ ഉ​ട​മ​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ന്നി​വ​ർ​ക്കാ​യി ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും, അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും വി​ദ്യാ​ഭ്യാ​സ ബ്രോ​ഷ​റു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. അ​ൽ ഷ​ഹാ​നി​യ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ക​ട​ക​ളി​ലും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും റ​മ​ദാ​ൻ ടെ​ന്റു​ക​ളി​ലും വ്യാ​പ​ക പ​രി​ശോ​ധ​ന, ക​ശാ​പ്പു​ശാ​ല​ക​ളി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കൂ​ടാ​തെ റ​മ​ദാ​ൻ മാ​സ​ത്തി​ലു​ട​നീ​ളം ഫു​ഡ് സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കാ​നും ബോ​ധ​വ​ൽ​ക്ക​ര​ണ കാ​മ്പ​യി​നു​ക​ൾ ശ​ക്ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​ൽ ഷ​ഹാ​നി​യ മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ൽ റ​മ​ദാ​നി​ൽ മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക.

ആ​ദ്യ​ത്തെ പ​ത്ത് ദി​വ​സ​ങ്ങ​ളി​ൽ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ര​ണ്ടാ​മ​ത്തെ പ​ത്തി​ൽ, ഗ​ര​ൻ​ഗാ​വോ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മി​ഠാ​യി, ചോ​ക്ലേ​റ്റ് ക​ട​ക​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. അ​വ​സാ​ന പ​ത്ത് ദി​വ​സ​ങ്ങ​ളി​ൽ പെ​രു​ന്നാ​ൾ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബേ​ക്ക​റി​ക​ൾ, ഫ്രൂ​ട്ട്സ് ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ഉ​മ്മു സ​ലാ​ൽ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ സെ​ൻ​ട്ര​ൽ ഫി​ഷ് മാ​ർ​ക്ക​റ്റ്, മ​ത്സ്യ ലേ​ല ഹാ​ൾ, മ​ത്സ്യ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ​ കൂ​ടാ​തെ, ദൈ​നം​ദി​ന പ​രി​ശോ​ധ​ന​ക​ൾ, സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്ക​ൽ, ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന, ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി​യ റ​മ​ദാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷ​പ​ദ്ധ​തി ഉ​മ്മു സ​ലാ​ൽ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​ൽ റ​യ്യാ​ൻ, അ​ൽ വ​ക്റ, അ​ൽ ഖോ​ർ, അ​ൽ ദാ​യി​ൻ, അ​ൽ ഷ​മാ​ൽ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും റ​മ​ദാ​ൻ ടെ​ന്റു​ക​ൾ, ക​ശാ​പ്പു​ശാ​ല​ക​ൾ, ബേ​ക്ക​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

അ​ൽ ദാ​യി​ൻ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ റ​മ​ദാ​ന് മു​മ്പു​ള്ള പ​രി​ശോ​ധ​ന​ക​ളും താ​ൽ​ക്കാ​ലി​ക ഭ​ക്ഷ്യ ലൈ​സ​ൻ​സു​ക​ളും ആ​ദ്യ ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. തു​ട​ർ​ന്ന് റ​മ​ദാ​നി​ൽ ദൈ​നം​ദി​ന പ​രി​ശോ​ധ​ന​ക​ൾ, റ​മ​ദാ​ൻ ടെ​ന്റു​ക​ളു​ടെ നി​രീ​ക്ഷ​ണം, സാ​മ്പി​ളു​ക​ൾ, ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന, നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തും.

മ​റ്റു​ള്ള മു​നി​സി​പ്പാ​ലി​റ്റി പ​രി​ശോ​ധ​ന​ക​ൾ​ക്കു പു​റ​മെ സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​മാ​യി അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ല​ഘു​ലേ​ഖ വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. സു​ര​ക്ഷി​ത​മാ​യ ഭ​ക്ഷ​ണ​വും ശു​ചി​ത്വ​വും ഉ​റ​പ്പാ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും. ​ പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​നും മു​നി​സി​പ്പാ​ലി​റ്റി​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​നം ശ​ക്ത​മാ​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanfood securityinspectionMinistry of Municipality and Environment
News Summary - Ramadan food security; Ministry of Municipality and Environment conducts extensive inspection
Next Story