ഖത്തറിൽ റമദാൻ വ്രതാരംഭം മാർച്ച് ഒന്നു മുതൽ -ഖത്തർ കലണ്ടർ ഹൗസ്
text_fieldsദോഹ: ഖത്തറിൽ റമദാൻ വ്രതം മാർച്ച് ഒന്നു മുതൽ തുടങ്ങുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. കുവൈത്തിലെ അൽ-അജാരി സയന്റിഫിക് സെന്ററുമായി സഹകരിച്ച് ഖത്തർ കലണ്ടർ ഹൗസ് വിദഗ്ധർ നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരമാണ് റമദാൻ ഒന്ന് മാർച്ച് ഒന്ന് ശനിയാഴ്ച ആയിരിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഖത്തറിലോ കുവൈത്തിലോ ഫെബ്രുവരി 28 സൂര്യാസ്തമയത്തിനു ശേഷം 32 മിനിറ്റ് കഴിഞ്ഞ് മാത്രമാണ് ചന്ദ്രൻ അസ്തമിക്കുക. അതുകൊണ്ട് ചന്ദ്രദർശനം സാധ്യമാണ്. അതേസമയം, റമദാൻ മാസാരംഭം സംബന്ധിച്ച അന്തിമതീരുമാനം ഖത്തർ എൻഡോവ്മെന്റ്സ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ചന്ദ്രക്കല ദർശന സമിതിയുടേതായിരിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

