Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാസപ്പിറവി കണ്ടില്ല, ഖത്തറിൽ 13ന് റമദാൻ ആരംഭം
text_fieldsbookmark_border
ദോഹ: റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഖത്തറിൽ റമദാൻ ഒന്ന് ചൊവ്വാഴ്ചയായിരിക്കുമെന്ന് ഔഖാഫ് മതകാര്യമന്ത്രാലയത്തിന് കീഴിലെ മാസപ്പിറവി നിർണയ സമിതി അറിയിച്ചു.
സമിതി ചെയർമാൻ ഡോ. ശൈഖ് ഥഖീൽ അൽ ശമ്മാരിയുടെ അധ്യക്ഷതയിൽ ഔഖാഫ് മന്ത്രാലയ ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഏപ്രിൽ 12 തിങ്കളാഴ്ച, ഹിജ്റ വർഷം 1442 ശഅ്ബാനിലെ അവസാന ദിവസമായിരിക്കും. ഏപ്രിൽ 13ന് ചൊവ്വാഴ്ച ഈ വർഷത്തെ റമദാന് തുടക്കം കുറിക്കുമെന്നും ഔഖാഫ് മന്ത്രാലയം ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

