Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോഡാർ പേൾ സ്കൂൾ പ്രിൻസിപ്പലായി രാകേഷ് സിങ് തോമർ ചുമതലയേറ്റു

text_fields
bookmark_border
പോഡാർ പേൾ സ്കൂൾ പ്രിൻസിപ്പലായി രാകേഷ് സിങ് തോമർ ചുമതലയേറ്റു
cancel
camera_alt

രാകേഷ് സിങ് തോമർ

ദോഹ: പോഡാർ പേൾ സ്കൂളിന്റെ പുതിയ പ്രിൻസിപ്പലായി രാകേഷ് സിങ് തോമർ ചുമതലയേറ്റു. വിദ്യാഭ്യാസ രംഗത്ത് 28 വർഷത്തിലധികം പരിചയസമ്പത്തുള്ള അദ്ദേഹം പുതിയ പ്രിൻസിപ്പലായി ചുമതലയേൽക്കുന്നതോടെ സ്കൂളിന്റെ വിദ്യാഭ്യാസ മികവിനും സമഗ്ര വികസനത്തിനും പുതിയ ഊർജ്ജം പകരും.

ഇന്ത്യ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലെ പ്രധാന സ്കൂളുകളിൽ 18 വർഷത്തിലേറെ ഭരണനിർവഹണ പദവികൾ അദ്ദഹം വഹിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.ബി, ഐ.ജി.സി.എസ്.ഇ തുടങ്ങി വിവിധ കരിക്കുലങ്ങളിൽ പരിചയസമ്പത്തുള്ള രാകേഷ് സിങ് തോമർ, ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ, ഒമാനിലെ ഇന്ത്യൻ സ്കൂൾ ബൗഷറിൽ സ്ഥാപക പ്രിൻസിപ്പലും സി.ഇ.ഒയും ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾക്ക് മോസ്റ്റ് ഇന്നൊവേറ്റീവ് പ്രിൻസിപ്പൽ പുരസ്കാരം അടക്കം ശ്രദ്ധേയമായ അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. പുതിയ പ്രിൻസിപ്പലിന് പോഡാർ പേൾ സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരണം നൽകി. ട്രാൻസിഷൻ കാലയളവിൽ ആക്ടിങ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച വൈസ് പ്രിൻസിപ്പൽ രാതി രാമാനുജത്തിന് മാനേജ്‌മെന്റ് നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rakesh Singh Tomar Takes Charge as Principal of Podar Pearl School
Next Story