രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം
text_fieldsഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച രാജീവ്
ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പരിപാടിയിൽനിന്ന്
ദോഹ: ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുമാമയിലെ ഇൻകാസ് ഓഫിസിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ ഓർമ്മകൾ പുതുക്കി പുഷ്പാർച്ചന നടത്തി. ഇന്ത്യയുടെ ആധുനികവത്കരണത്തിനും സാങ്കേതിക മുന്നേറ്റങ്ങൾക്കും ശക്തമായ അടിത്തറ പാകിയ ദീർഘദർശിയായ നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
ഡിജിറ്റൽ യുഗത്തിന്റെ കാലഘട്ടത്തിൽ രാജ്യം കൈവരിച്ച സാങ്കേതിക വളർച്ചകളുടെയും ഡിജിറ്റൽ മുന്നേറ്റങ്ങളുടെയും അടിസ്ഥാന ശിൽപികളിൽ ഒരാളായി അദ്ദേഹത്തെ ചരിത്രം രേഖപ്പെടുത്തുന്നുവെന്നും യോഗം വിലയിരുത്തി. ഇൻകാസ് ഖത്തർ പ്രസിഡന്റ് സിദ്ദീഖ് പുറായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അനുസ്മരണ പ്രഭാഷണം നടത്തി. ഇൻകാസ് ഉപദേശക സമിതി അംഗം ബഷീർ തുവരിക്കൽ, വൈസ് പ്രസിഡന്റുമാരായ അൻവർ സാദത്ത്, അഷറഫ് വടകര, സെക്രട്ടറി ഷംസുദ്ദീൻ ഇസ്മയിൽ, സർജിത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി മനോജ് കൂടൽ സ്വാഗതവും വൈസ് പ്രസിഡന്റ് അഷ്റഫ് നന്മമുക്ക് നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

