Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിജയ തിളക്കത്തിൽ...

വിജയ തിളക്കത്തിൽ രാജഗിരി പബ്ലിക്ക്​ സ്കൂൾ

text_fields
bookmark_border
വിജയ തിളക്കത്തിൽ രാജഗിരി പബ്ലിക്ക്​ സ്കൂൾ
cancel

ദോഹ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ രാജഗിരി പബ്ലിക്ക്​ സ്കൂളിൽനിന്ന്​ പരീക്ഷയെഴുതിയ 32 വിദ്യാർഥികൾക്കും മികച്ച വിജയം. പ്രഥമ ബാച്ചിൽ പരീക്ഷക്കിരുന്നവരിൽ 28 ശതമാനം പേരും 90 ശതമാനത്തിന്​ മുകളിൽ മാർക്ക്​ നേടി. 69 ശതമാനം പേർ 80 ശതമാനത്തിന്​ മുകളിലും മാർക്ക്​ നേടി.

26 വിദ്യാർഥികൾ ഡിസ്​റ്റിങ്​ഷൻ നേടി. 500ൽ 471 മാർക്ക് നേടി സോയ ആസിഫ് ഖാൻ ദൽവായാണ്​ ​ഒന്നാമത്​. 464 മാർക്ക് നേടിയ റൂത്ത് സുനിൽ തോമസ് രണ്ടാം സ്ഥാനവും 457 മാർക്ക് നേടിയ ഹുദ അബ്​ദുൽ സമദ് മൂന്നാം സ്ഥാനവും നേടി.

മികച്ച വിജയം സ്വന്തമാക്കിയ വിദ്യാർഥികളെയും പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും പ്രിൻസിപ്പൽ സഞ്ജീവ് കുമാറും മാനേജിങ് ഡയറക്ടർ ജോർജ് ജേക്കബും അഭിനന്ദിച്ചു

Show Full Article
TAGS:Rajagiri Public School
News Summary - Rajagiri Public School in Vijaya Thilakkathil
Next Story