രാജാ രവിവർമ ഇന്റർ സ്കൂൾ പെയിന്റിങ് മത്സരം
text_fieldsദോഹ: രാജാ രവിവർമയുടെ അനുസ്മരണാർഥം അദ്ദേഹത്തിന്റെ 176ാ മത് ജന്മവാർഷികത്തോടനുബന്ധിച്ചു ഖത്തറിലെ വിദ്യാർഥികൾക്കായി നോർവ ഖത്തർ ‘ഇന്റർ സ്കൂൾ ആർട്ട് കോമ്പറ്റിഷൻ-സീസൺ 2’ സംഘടിപ്പിക്കുന്നു. മേയ് 24 വെള്ളിയാഴ്ച ബർവാ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലാണ് പരിപാടിയെന്ന് പോസ്റ്റർ പ്രകാശനം ചെയ്ത് നോർവ പ്രസിഡന്റ് നിസ്സാം അബ്ദുൽ സമദ് അറിയിച്ചു. വൈസ് പ്രസിഡന്റ് രാഹുൽ, ട്രഷറർ സൗമ്യ, ജോയന്റ് സെക്രട്ടറി സിജി, ജോയന്റ് ട്രഷറർ അതുല്യ, റോഷ്നി, താസിൻ അമീൻ, ഹുസൈൻ, ശങ്കർ, ഫൈസൽ എന്നിവർ പങ്കെടുത്തു.ഡ്രോയിങ്, കളറിങ്, പെയിന്റിങ് മത്സരങ്ങളാണ് നടക്കുന്നത്. രാവിലെ 7.30 മുതൽ വൈകീട്ട് അഞ്ച് വരെയാണ് സമയം. എൽ.കെ.ജി മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 33452188 (പ്രോഗ്രാം ചീഫ് കോഓഡിനേറ്റർ, താസിൻ അമീൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

