‘രാപ്പകൽ മഴ..’
text_fieldsദോഹ: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇന്നലെ കൂടിയ അളവിൽ മഴ ലഭിച്ചു. മിക്കയിടങ്ങളിലും ഇടിയോട് കൂടിയ മഴയോടൊപ്പം ശക്തിയേറിയ കാറ്റടിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ശക്തമായ മഴകാരണം അധിക റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.
പ്രധാന റോഡുകളിലും പ്രാദേശിക റോഡുകളിലും വെള്ളക്കെട്ടുകൾ മഴ മൂലം രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ കാറ്റടിച്ചത് കാരണം സിഗ്നലുകളിലെയും മറ്റും ബോർഡുകൾ നിലം പതിച്ചിട്ടുണ്ട്. കനത്ത വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ ചില റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. അതേസമയം, റോഡുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം നീക്കുന്ന ജോലി ഇപ്പോഴും പുരോഗമിക്കുകയാണ്. ഓരോ മുനിസിപ്പാലിറ്റിയും ഇക്കാര്യത്തിൽ ശക്തമായി ഇടപെട്ടതിനാൽ ജനജീവിതം കാര്യമായി തടസ്സപ്പെട്ടില്ല. രാജ്യത്ത് ഇന്നലെ പെയ്ത മഴ കാരണം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകി.
ഖത്തർ എയർവേയ്സിെൻറ വിമാനങ്ങളാണ് മോശം കാലാവസ്ഥാ കാരണം വൈകിയത്.
വിമാന സമയത്തിൽ വന്ന മാറ്റങ്ങൾ കാരണം കമ്പനി യാത്രക്കാരോട് ക്ഷമ ചോദിച്ചു.
ഖത്തർ എയർവേയ്സിെൻറ ട്വിറ്റർ അക്കൗണ്ടിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. അയൽ രാജ്യമായ യു.എ.ഇയിലും മോശം കാലാവസ്ഥാ കാരണം എമിറേറ്റ്സിെൻറ വിമാനങ്ങൾ വൈകിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്നും രാജ്യത്തെ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും മഴക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
