ശൈത്യം, ചെറിയ മഴയും
text_fieldsദോഹ : ഗള്‍ഫ് മേഖലയില്‍ ദിവസങ്ങളായി തുടരുന്ന ശൈത്യത്തിനു ഒരാഴ്ച പിന്നിട്ടിട്ടും ശമനമായില്ല. രാജ്യത്തിന്‍െറ പല ഭാഗത്തും ഇന്നലെയും ചെറു മഴ ലഭിച്ചു.
ശക്തമായ മഴ എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പട്ടില്ല. ഇടിയോട് കൂടിയ മഴയും കാറ്റുമുണ്ടാകുമെന്നു മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും വലിയ തോതില്‍ കാറ്റും മഴയും ദൃശ്യമായില്ല.
പലയിടത്തും ചാറ്റല്‍ മഴയാണ് അനുഭവപ്പെട്ടത്.
ഇന്നലെ കാലത്തു മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നെങ്കിലും വൈകാതെ മനം തെളിഞ്ഞു.
പക്ഷെ , ഉച്ചയോടെ ആകാശം വീണ്ടും മേഘാവൃതമായി. വൈകിട്ടോടെ ചിലയിടങ്ങളില്‍ ചെറിയ തോതില്‍ മഴ പെയ്യകയും ചെയ്തു. ദോഹയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റും ദൃശ്യമായിരുന്നു. കടലില്‍ പൊതുവെ അന്തരീക്ഷം മേഘാവൃതമായിരുന്നു.
ഇന്നലെ കാലത്തു തീരദേശങ്ങളില്‍ കാറ്റിന്‍്റെ വേഗത അഞ്ച് നോട്ടിക്കല്‍ മൈലായിരുന്നു പിന്നീട് അത് 15 നോട്ടിക്കല്‍ മൈല്‍ വരെയത്തെി. കടലില്‍ -12 നോട്ടിക്കല്‍ മൈല്‍ ആയിരുന്ന കാറ്റിന്‍്റെ വേഗത പിന്നീട് 18 നോട്ടിക്കല്‍ മൈല്‍ വരെയത്തെി. തീരപ്രദേശത്തു തിരമാലകള്‍ മൂന്നടി വരെ ഉയര്‍ന്നു. ഉള്‍ക്കടലില്‍ അത് ഏഴടി വരെയത്തെി. ദോഹയില്‍ ഇന്നലെ കൂടിയ താപനില 23 ഡിഗ്രി സെല്‍ഷ്യസിയസ് ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
