Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ഴ​: ജാ​ഗ്ര​താ...

മ​ഴ​: ജാ​ഗ്ര​താ നി​ർ​ദേ​ശം

text_fields
bookmark_border
മ​ഴ​: ജാ​ഗ്ര​താ നി​ർ​ദേ​ശം
cancel

ദോ​ഹ: മ​ഴ​യും കാ​റ്റും സം​ബ​ന്ധി​ച്ച കാ​ലാ​വ​സ്ഥാ വി​ഭാ​ഗ​ത്തി​ന്റെ മു​ന്ന​റി​യി​പ്പി​നു പി​ന്നാ​ലെ ക​ട​ലി​ലെ​യും തീ​ര​മേ​ഖ​ല​ക​ളി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സു​ര​ക്ഷാ പ​രി​ഗ​ണി​ച്ച് ക​ട​ലി​ലി​റ​ങ്ങി​യും തീ​ര​ങ്ങ​ളി​ലു​മാ​യു​ള്ള മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും റ​ദ്ദാ​ക്ക​ണ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും വീ​​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തൊ​ഴി​ലു​ട​മ​ക​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ര്യ​ത്തി​ലും ജോ​ലി​യി​ലും മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി. പെ​രു​ന്നാ​ൾ അ​വ​ധി​ക്ക് പി​ന്നാ​ലെ, കു​ടും​ബ​സ​മേ​തം ക​ട​ൽ തീ​ര​ങ്ങ​ളി​ലും മ​റ്റും പോ​കാ​ൻ ഒ​രു​ങ്ങു​ന്ന​വ​രും വ​രും ദി​വ​സ​ങ്ങ​ളി​ലെ യാ​ത്ര മാ​റ്റി​വെ​ക്കു​ന്ന​താ​ണ് ഉ​ചി​തം. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്റെ 184 കാ​ൾ​സെ​ന്റ​ർ ന​മ്പ​ർ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥാ വി​ഭാ​ഗം

ദോ​ഹ: അ​യ​ൽ രാ​ജ്യ​ങ്ങ​ളാ​യ ഒ​മാ​നി​ലെ​യും യു.​എ.​ഇ​യി​ലെ​യും ക​ന​ത്ത മ​ഴ​ക്കി​ടെ ഖ​ത്ത​റി​ലും മ​ഴ മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം. തി​ങ്ക​ളാ​ഴ്ച ​രാ​ത്രി​യോ​ടെ​ത​ന്നെ ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ന​ത്ത മ​ഴ​യും ഇ​ടി​യും കാ​റ്റും വീ​ശു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച​വ​രെ മ​ഴ തു​ട​രാ​നും സാ​ധ്യ​ത​യു​ണ്ട്. ഒ​മാ​നി​ലും യു.​എ.​ഇ​യി​ലും മ​ഴ ശ​ക്ത​മാ​യ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ ഖ​ത്ത​റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യി​രു​ന്നു. മ​ഴ​യും കാ​റ്റു​മെ​ത്തു​ന്ന​തി​നാ​ൽ ദൂ​ര​ക്കാ​ഴ്ച ഉ​ൾ​പ്പെ​ടെ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​വു​മെ​ന്നും വാ​ഹ​ന​യാ​ത്ര​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചി​ല​യി​ട​ങ്ങ​ളി​ൽ കാ​റ്റി​നൊ​പ്പം ആ​ലി​പ്പ​ഴ വ​ര്‍ഷ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്. ക​ട​ല്‍ പ്ര​ക്ഷു​ബ്ദ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ തീ​ര​പ്ര​ദേ​ശ​ത്തും ജാ​ഗ്ര​താനി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WarningRain alert
News Summary - Rain: Warning
Next Story