ദോഹ: വരുംദിവസങ്ങളിൽ രാവിലെ ആറ് മണിവരെ അന്തരീക്ഷം കൂടുതൽ മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ നേരിയ മഴക്ക ് സാധ്യയുണ്ടെന്നും ഖത്തർ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.കടലിൽ അന്തരീക്ഷം മേഘാവൃതമായിരിക്കും. ഉത്തരഭാഗങ്ങളിൽ രാത്രിയോടെ ഇടിയോട് കൂടിയ മഴക്ക് സാധ്യയുണ്ട്. രാജ്യത്തിെൻറ വടക്ക് ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴക്കിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വിശദീകരിച്ചു.
കടൽതീരത്ത് തെക്ക് കിഴക്കൻ ദിശയിൽ 5 മുതൽ 10 വരെ നോട്ടിക്കൽ മൈൽ വേഗത്തിൽ കാറ്റ് വീശാനിയുണ്ട്. അതേസമയം, കടലിൽ 5 മുതൽ 15 വരെ നോട്ടിക്കൽ മൈൽ വേഗത്തിൽ കാറ്റ് വീശാനിടയുണ്ടെന്നും 22 നോട്ടിക്കൽ മൈൽ വേഗത പ്രാപിക്കാനിടയുണ്ടെന്നും ശക്തമായ ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. കാഴ്ചാ പരിധി നാല് മുതൽ എട്ട് കിലോമീറ്ററായിരിക്കും. തീരത്ത് ഒന്ന് മുതൽ രണ്ടടി വരെ ഉയരത്തിൽ തിരമാലയടിക്കും. കടലിൽ രണ്ട് മുതൽ നാലടി വരെ ഉയരത്തിൽ തിരമാലയടിക്കാനും ഇത് ഏഴടി വരെ ഉയരം പ്രാപിക്കാനും സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.