Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2020 4:10 AM GMT Updated On
date_range 2020-01-09T09:40:07+05:30അസ്ഥിര കാലാവസ്ഥ തുടർന്നേക്കും; ഒറ്റപ്പെട്ട മഴക്കും സാധ്യത
text_fieldsദോഹ: രാജ്യത്ത് ഒരാഴ്ചയോളം അസ്ഥിര കാലാവസ്ഥക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥ വകു പ്പ് (ക്യു.എം.ഡി) പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിച്ചു. രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്കും ഇൗ ആഴ്ചക്കിടെ സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ന്യൂനമർദം ശക്തി പ്രാപിക്കുന്നതിനാൽ ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെ ഇടിമിന്നലോടുകൂടി ഒറ്റപ്പെട്ട മഴക്കും ക്രമേണ തീവ്രതയേറിയ മഴക്കും സാധ്യതയുള്ളതായും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സീസണിൽ ആദ്യമായി തെക്കൻ പ്രദേശങ്ങളിൽ കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസിൽ വരെ എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ പുതിയ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ട്. തിരമാലകളുടെ ഉയരം പത്തു അടിയോളം ഉയരാനും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ജനുവരി 14 വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി. തണുത്ത കാലാവസ്ഥയിൽ വടക്കുകിഴക്കൻ കാറ്റും രാത്രിയിലും അതിരാവിലെയും താപനിലയിലും ഗണ്യമായ കുറവുമുണ്ടാകും. ഔദ്യോഗിക അക്കൗണ്ടുകളിലൂടെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ പിന്തുടരാൻ ഖത്തർ കാലാവസ്ഥ വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Next Story