ദോഹ: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ സാമാന്യം ശക്തമായ മഴ പെയ്തു. മഴയില്‍ റോഡുകളില ും ഹൈവേകളിലും വെള്ളം കയറി. പല ഭാഗങ്ങളിലും റോഡുഗതാഗതം തടസപ്പെട്ടു. വിവിധ സ്ഥലങ്ങള ില് വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു, ഉള്‍റോഡുകളിലും വെള്ളം നിറഞ്ഞു. ഹൈവേകളിലും സ്ട്രീ റ്റുകളിലും വെള്ളം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ റെയിന്‍ഫോള്‍ എമര്‍ജന്‍സി കമ്മിറ്റി ഊര്‍ജിതപ്പെടുത്തി.
മഴ സന്ദര്‍ഭങ്ങളില്‍ വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കണം. വാഹനങ്ങളെ മറികടക്കരുത്. അനിവാര്യ സന്ദര്‍ഭങ്ങളിലല്ലാതെ ഒരു ട്രാക്കില്‍ നിന്നും മറ്റു ട്രാക്കുകളിലേക്ക് മാറരുത്. വെള്ളക്കെട്ടുകളില്‍ നിന്നും മാറി ബദല്‍ റോഡുകളിലൂടെ പോകണം. മുന്നോട്ട് പോവുകയാണെങ്കില്‍ റോഡിനു മധ്യത്തിലൂടെ വാഹനം ഓടിക്കുക. ഒരു കാരണവശാലും വശങ്ങള് ചേര്‍ന്ന് വാഹനം ഡ്രൈവ് ചെയ്യരുത്. ടയറുകള്‍, വൈപ്പര്‍ എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണം. വേഗത പരിധികള്‍ പാലിക്കണം.
വെള്ളം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച കോളുകളോട് സമയബന്ധിതമായി പ്രതികരിച്ചു. മഴ വെള്ളം നീക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അശ്ഗാല്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥയിലുണ്ടാകുന്ന അപകടങ്ങള്‍, ഗതാഗതക്കുരുക്ക്, മറ്റു പ്രശ്നങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിനായി ഗതാഗത വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വെള്ളക്കെട്ടുകളില്‍ വാഹനം ഒാടിക്കുേമ്പാൾ ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.