ദോഹ: ഖത്തറിെൻറ വടക്കൻ ഭാഗങ്ങളിൽ ഇന്നലെ കനത്ത മഴ. റാസ് ലഫാൻ, ഖർ തിയാത്, ഉം സലാൽ പ്രദേശങ്ങളിലാണ് കനത്ത മഴയും ആലിപ്പഴ വർഷവുമു ണ്ടായതെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ വടക്ക് പടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്നും ഇത് അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അസ്ഥിരമായ കാലാവസ്ഥ തുടരുന്നതോടൊപ്പം ഇന്നും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. 35 കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. കാറ്റിെൻറ സാന്നിദ്ധ്യം നാളെയും തുടരും. അന്തരീക്ഷത്തിൽ പൊടിപടലമുയരുന്നതിനും കാഴ്ചാ പരിധി കുറക്കുന്നതിനും ഇത് കാരണമാകുമെന്നും ജാഗ്രത പുലർത്തണമെന്നും ഖത്തർ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ദോഹയിലെ കൂടിയ താപനില 22 ഡിഗ്രിയും കുറഞ്ഞ താപനില 15 ഡിഗ്രിയുമായിരിക്കുമെന്നും കടലിൽ പോകുന്നവർ ശ്രദ്ധിക്കണമെന്നും കേന്ദ്രം അറിയിച്ചു.