Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമഴയിൽ കുളിച്ച്​ ഖത്തർ

മഴയിൽ കുളിച്ച്​ ഖത്തർ

text_fields
bookmark_border
മഴയിൽ കുളിച്ച്​ ഖത്തർ
cancel

ദോഹ: കളിയുത്സവം കൊടിയിറങ്ങിയതിനു പിന്നാലെ ഖത്തറിൻെറ മണ്ണിനെ നനച്ച്​ മഴയെത്തി. കാലാവസ്​ഥാ വിഭാഗം നൽകിയ മുന്നറിയിപ്പ്​ അനുസരിച്ച്​ തിങ്കളാഴ്​ച ​ഖത്തറിൻെറ വിവിധ ഭാഗങ്ങളിൽ ശക്​തമായ മഴയെത്തി.


ദോഹ, അൽ വക്​റ, ലുസൈൽ, ഉംസഈദ്​ തുടങ്ങി ഖത്തറിൻെറ വിവിധ ഇടങ്ങളിൽ കാര്യമായ മഴപെയ്​തു. രാവിലെ ഇൻഡസ്​ട്രിയൽ ഏരിയ, ദുഖാൻ, റാസ്​ ലഫാൻ തുടങ്ങിയ മേഖലകളിൽ പെയ്​ത ചാറ്റൽ മഴ ഉച്ചയോടെയാണ്​ ദോഹയുടെ വിവിധ ഭാഗങ്ങളിൽ സജീവമായത്​.

മഴക്കു പിന്നാലെ രാജ്യത്ത്​ തണുപ്പും ശക്​തമാവുമെന്ന്​ കഴിഞ്ഞ ദിവസം കാലാവസസ്​ഥാ വിഭാഗം മുന്നറിയിപ്പ്​ നൽകിയിരുന്നു.

ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ

മ​ഴ​ക്കു പി​ന്നാ​ലെ റോ​ഡു​ക​ളി​ൽ ഡ്രൈ​വ​ർ​മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ പൊ​തു​മ​രാ​മ​ത്ത്​ വി​ഭാ​ഗ​മാ​യ അ​ശ്​​ഗാ​ൽ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്​​ച മ​ഴ​യെ​ത്തി​യ​തി​നു പി​ന്നാ​ലെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.


വേ​ഗ​ത കു​റ​​ക്കു​ക, റോ​ഡി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക, ഇ​ല​ക്​​ട്രി​ക്ക​ൽ പോ​ൾ-​പാ​ന​ലു​ക​ൾ എ​ന്നി​വ​ർ സ്​​പ​ർ​ശി​ക്കാ​തി​രി​ക്കു​ക, വാ​ഹ​ന​ങ്ങ​ൾ​ക്ക്​ അ​ല്ലാ​ത്ത വ​ഴി​ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക, അ​ണ്ട​ർ​പാ​സ്​-​ബ്രി​ഡ്​​ജു​ക​ൾ എ​ന്നി​വ വ​ഴി യാ​ത്ര​ചെ​യ്യു​േ​മ്പാ​ൾ ശ്ര​ദ്ധി​ക്കു​ക, വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ വാ​ഹ​ന​മി​റ​ക്കാ​തെ​യും വ​ഴി​തി​രി​ച്ചു​വി​ട്ടും ജാ​ഗ്ര​ത പാ​ലി​ക്കു​ക എ​ന്നി​വ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainqatar
News Summary - rain in qatar
Next Story