മഴ തുടരുന്നു; ജാഗ്രത നിർദേശം
text_fieldsഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം അന്തരീക്ഷം കൂടുതൽ മേഘാവൃതമായ നിലയിലായിരുന്നു. ലുസൈലിലെ കതാറ ടവേഴ്സിൽ നിന്നുള്ള കാഴ്ച
ദോഹ: ഖത്തറിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴ തുടരുന്നു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി രാജ്യത്തിന്റെ വിവധ ഭാഗങ്ങളിൽ വ്യാപകമായ മഴ ലഭിച്ചു. ദോഹ, അൽ ഹിലാൽ, അൽ വക്റ, നജ്മ, റാസ് ലഫാൻ, ലുസൈൽ, ഇൻഡസ്ട്രിയൽ ഏരിയ, ന്യൂസലാത്ത തുടങ്ങിയ ഭാഗങ്ങളിൽ തുടർച്ചയായി മഴ ലഭിച്ചിട്ടുണ്ട്. പല ഭാഗങ്ങളിലും ആലിപ്പഴവും വർഷിച്ചു.
രാജ്യത്തെ അന്തരീക്ഷം മേഘാവൃതമായി തന്നെ തുടരുകയാണ്. ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരമാലയുടെ ഉയരം 11 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ വിശദീകരിച്ചു. തെക്കുകിഴക്ക് - വടക്കുകിഴക്ക് ദിശയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
തിങ്കളാഴ്ച അൽ വക്റയിൽ ആണ് ഏറ്റവും കൂടുതൽ മഴ (50 മില്ലിമീറ്റർ) ലഭിച്ചത്. ദോഹയിൽ 18.5 മില്ലിമീറ്ററും ഐൻ സ്നാൻ, റാസ് ലഫാൻ എന്നിവിടങ്ങളിൽ യഥാക്രമം 15.4 മില്ലിമീറ്ററും 14.9 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ലുസൈലിൽ ആണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

