മഴയിൽ സുരക്ഷ മറക്കേണ്ട...
text_fieldsഅഷ്ഗാൽ ‘എക്സിൽ’ പങ്കുവെച്ച ജാഗ്രതാ നിർദേശം
ദോഹ: മരുഭൂമിയുടെ വരണ്ട ചൂടിനെ നനച്ചുകൊണ്ട് മഴയെത്തുമ്പോൾ നാട്ടിലെന്നപോലെ ആഘോഷത്തോടെ വരവേൽക്കുന്നവരാണ് പ്രവാസികളും സ്വദേശികളും. എന്നാൽ, പ്രധാന റോഡുകളിലും ഇടറോഡുകളിലും വെള്ളം നിറയുമെന്നതിനാൽ സുരക്ഷ മുൻകരുതലുകളിൽ വിട്ടുവീഴ്ച വേണ്ട. കാലാവസ്ഥ വിഭാഗം, അഷ്ഗാൽ, ആഭ്യന്തര മന്ത്രാലയം എന്നിവർ സമൂഹ മാധ്യമങ്ങളിലൂടെ കരുതൽ മുന്നറിയിപ്പുകൾ നൽകി.
മഴപെയ്യുമ്പോൾ റോഡിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിവിധ മന്ത്രാലയങ്ങൾ പൊതുജനങ്ങൾക്ക് നിർദേശം നൽകി. വേഗം കുറക്കുക, ഹെഡ് ലൈറ്റ് ഓൺ ചെയ്യുക, വാഹനങ്ങൾക്കിടയിൽ കൃത്യമായ അകലം പാലിക്കുക, വെള്ളം കയറുന്ന റോഡുകൾ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിർദേശങ്ങൾ അധികൃതർ നൽകി.
അണ്ടർപാസ്, മേൽപാലങ്ങൾ എന്നിവടങ്ങളിൽ സൂക്ഷ്മത പാലിക്കുക. വാഹനങ്ങൾ സഞ്ചരിക്കാത്ത പ്രദേശങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും ഡ്രൈവിങ് നടത്താതിരിക്കുക. ഇലക്ട്രിക് പോസ്റ്റ്, പാനൽ എന്നിവ തൊടുന്നത് ഒഴിവാക്കുക. റോഡിലെ തിരിവുകളിലും ‘യു’ ടേണിലും വേഗം കുറക്കുക. റോഡിലെയും മറ്റും മാൻഹോളുകൾ തുറക്കരുത് എന്നീ നിർദേശങ്ങൾ അഷ്ഗാൽ പൊതുജനങ്ങൾക്കായി പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

