Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: ഒ.ഐ.സി.സി ഇൻകാസ് പ്രതിഷേധം
text_fieldsbookmark_border
ദോഹ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്ത നടപടിയിൽ ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രതിഷേധിച്ചു.
കുറ്റവാളിയോ കൊലക്കേസ് പ്രതിയോ അല്ലാത്ത സംസ്ഥാന പ്രസിഡന്റിനെ കരുതികൂട്ടി ജയിലിലടച്ച് കേരളത്തിലെ യുവജന മുന്നേറ്റത്തെ തടയാമെന്നത് വ്യാമോഹമാണ്. ജനകീയ സമരങ്ങളെ ഭയപ്പെടുന്ന സർക്കാർ, പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുകയും അടിച്ചമർത്തുകയും കള്ളക്കേസുകളിൽ കുടുക്കുകയും ചെയ്യുകയാണെന്ന് പ്രതിഷേധ കുറിപ്പിൽ വ്യക്തമാക്കി.
Next Story

