Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരാ​ഹു​ൽ ഗാ​ന്ധി​യു​ടെ...

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫി​സ് ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​വാ​സി സം​ഘ​ട​ന​ക​ൾ

text_fields
bookmark_border
രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫി​സ് ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​വാ​സി സം​ഘ​ട​ന​ക​ൾ
cancel
camera_alt

രാ​ഹു​ൽ ഗാ​ന്ധി എം.​പി ഓ​ഫി​സ്​ അ​ക്ര​മ​ത്തി​ൽ ഇ​ൻ​കാ​സ്​ കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം 

Listen to this Article

ദോ​ഹ: രാ​ഹു​ൽ ഗാ​ന്ധി എം.​പി​യു​ടെ ഓ​ഫി​സി​നു​നേ​രെ ന​ട​ന്ന എ​സ്.​​എ​ഫ്.​ഐ അ​​ക്ര​മ​ത്തി​ൽ പ്ര​വാ​സ ലോ​ക​ത്തും പ്ര​തി​ഷേ​ധം. ഓ​ഫി​സ്​ ആ​ക്ര​മി​ക്കു​ക​യും ജീ​വ​ന​ക്കാ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ഗാ​ന്ധി ചി​ത്രം വ​രെ അ​ടി​ച്ച് ത​ക​ർ​ത്ത് നി​ല​ത്തി​ട്ട് ച​വി​ട്ടി​യ ന​ട​പ​ടി സം​ഘ്പ​രി​വാ​ർ രാ​ഷ്ട്രീ​യ​വും ചു​വ​പ്പി​ന്‍റെ രാ​ഷ്ട്രീ​യ​വും ഒ​ന്നാ​ണ​ന്ന് തെ​ളി​യി​ച്ച​താ​യി ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് സ​മീ​ർ ഏ​റാ​മ​ല പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. വി​വി​ധ ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഇ​ട​തു സ​ർ​ക്കാ​റും ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് ഈ ​ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പി​ന്നി​ലെ​ന്ന്​ സ​മീ​ർ ഏ​റാ​മ​ല പ​റ​ഞ്ഞു.

ഇ​ൻ​കാ​സ് ഖ​ത്ത​ർ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യും പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. കേ​ര​ള​ത്തെ ക​ലാ​പ ഭൂ​മി​യാ​ക്കാ​ൻ സി.​പി.​എം ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പൊ​ലീ​സ് ഇ​തി​ന് സം​ര​ക്ഷ​ണം ഒ​രു​ക്കു​ക​യാ​ണെ​ന്നും യോ​ഗം വ്യ​ക്​​ത​മാ​ക്കി. യോ​ഗ​ത്തി​ൽ അ​ഷ്‌​റ​ഫ് വ​ട​ക​ര, വി​പി​ൻ മേ​പ്പ​യ്യൂ​ർ, ക​രീം ന​ട​ക്ക​ൽ,

സി.​വി. അ​ബ്ബാ​സ്, ഹ​രീ​ഷ് കു​മാ​ർ മ​റ്റു ജി​ല്ല ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:; Expatriate organizationsRahul Gandhi
News Summary - Rahul Gandhi's office attacked; Expatriate organizations in protest
Next Story