കേൾവിയുടേയും കാഴ്ചയുടെയും ഉൽസവം, ഇത് റഹ്മാൻ മാജിക്
text_fieldsദോ ഹ: സംഗീതത്തിെൻറ നൈർമല്യവും മാസ്മരികതയും ഒത്തുചേർന്നപ്പോൾ ഖലീഫ ഇൻറര്‍ നാഷനല്‍ സ്റ്റേഡിയം ലോകകപ്പിനുമുമ്പ് തന്നെ ആർത്തിരമ്പി. ഒഴുകിയെത്തിയ സംഗ ീത പ്രേമികളെ ഇമവെട്ടാതെയും കാതുകൂർപ്പിച്ചും മണിക്കൂറുകൾ പിടിച്ചിരുത്തിയ റഹ ്മാൻ മാജിക്! കേൾവിയുടേത് മാത്രമല്ല, കാഴ്ചയുടെയും ഉൽസവമായിരുന്നു അക്ഷരാർത്ഥത്തിൽ എ ആര് റഹ്മാന് ഷോ. ആടിയും പാടിയും ജനം സംഗീതത്തില്‍ ആറാടിയ സായാഹ്നമായിരുന്നു കഴിഞ്ഞ ദിവസത്തേത്. പരിപാടി തുടങ്ങുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പ് ആളുകള്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. തിളങ്ങുന്ന വെ ള്ളിയും കറുപ്പും ചേര്‍ന്ന ജാക്കറ്റണിഞ്ഞ് എ ആര് റഹ്മാനെന്ന ഓസ്കാര്‍ ജേതാവ് വേദിയിൽ പ്രത്യക്ഷപ്പെട്ടതോടെതന്നെ കരഘോഷം. സംഗീതചക്രവർത്തിയുടെ പെരുങ്കളിയാട്ടം തന്നെയായിരുന്നു പിന്നീടുള്ള മണിക്കൂറുകൾ. നിലക്കാത്ത കയ്യടികളോടെയാണ് ആരാധകവൃന്ദം അത് സ്വീകരിച്ചത്. ഏറ്റവും പു തിയ ഹിന്ദി, തമിഴ് ഗാനങ്ങളോടെയാണ് തുടക്കമിട്ടത്. 90 മീറ്റര്‍ നീളത്തിലൊരുക്കിയ വേദിയില്‍ 80 കലാകാര ന്മാരാണ് ഒരേ സമയം അണിനിരന്നത്.
പിന്നണി ഗായകന് ഉദിത് നാരായണ്‍, ഗായിക ശ്വേത മോഹന്‍, കര്‍ണാടക സംഗീതജ്ഞനും പിന്നണി ഗായക നുമായ ഹരിചരന്‍ ശേഷാദ്രി, എ ആര് റഹ്മാെൻറ സഹോദരിയും തെക്കേ ഇന്ത്യയിലെ പ്രമുഖ ഗായികയുമായ രഹന, ഇഷ്റഖ്ആദര്, മലയാളം പിന്നണി ഗായകന് അല്‍ഫോണ്‍സ് ജോസഫ്, ബോളിവുഡ് പിന്നണി ഗായ കന് ജാവേദ് അലി, ഗായകനും നടനുമായ ബെന്നി ദയാല്‍, സംഗീതജ്ഞന് രഞ്ജിത് ബാറോട്ട്, റഹ്മാൻ ട്രൂ പ്പിലെ ഗായകന് ദില്‍ഷാദ് ഷബീര്‍, അഹമ്മദ് ശൈഖ്, ഇന്ത്യന്‍ വംശജയായ കനേഡിയന്‍ ഗായിക ജോനിത ഗാന്ധി എന്നിവരോടൊപ്പം ഖത്തരി സംഗീതജ്ഞ ദാന അല്‍ ഫര്‍ദാനും ഉണ്ടായിരുന്നു.
ഖത്തര്‍–ഇന്ത്യ സാംസ്ക്കാരിക വർഷത്തിെൻറ ഭാഗമായി കതാറ സ്റ്റുഡിയോസാണ് പരിപാടി സംഘടിപ്പിച്ചത്. ദോഹയിലാദ്യമായാണ് റഹ്മാൻ ഷോ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
