പാട്ടിന്റെ കുളിർമഴയായ് 'ഓ മേരി മെഹബൂബാ' റഫി നൈറ്റ്
text_fieldsകൊയിലാണ്ടിക്കൂട്ടം ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച ഖയാലി സീസൺ അഞ്ച് ‘ഓ മേരി മെഹബൂബ’ റഫി
സംഗീതപരിപാടിയിൽനിന്ന്
ദോഹ: കൊയിലാണ്ടിക്കൂട്ടം ഖത്തർ ചാപ്റ്റർ ഖയാലി സീസൺ അഞ്ചിന് പ്രൗഢഗംഭീരമായ സമാപനം. ഗായകൻ മുഹമ്മദ് റഫിയുടെ സ്മരണാർഥം കൊയിലാണ്ടിക്കൂട്ടം ഖത്തർ ചാപ്റ്റർ ന്യൂ ഇന്ത്യൻ ഐഡിയൽ സ്കൂൾ ഹാളിൽ 'ഓ മേരി മെഹബൂബ' എന്ന പേരിൽ നടത്തിയ പരിപാടി സംഗീതാസ്വാദകരുടെ മനസ്സിൽ ഒരു കുളിർമഴയായി പെയ്തിറങ്ങി.
ദോഹയിലെ അറിയപ്പെടുന്ന ഗായകന്മാർ വേദി ധന്യമാക്കി. പാടാൻ കഴിവുണ്ടായിട്ടും വേദികൾ ലഭിക്കാതെപോയ പല ഗായകന്മാർക്കും അവസരം നൽകിക്കൊണ്ട്, പ്രായഭേദമന്യേ ലഭിച്ച 55ഓളം എൻട്രികൾനിന്ന് തിരഞ്ഞെടുത്ത പത്തോളം പുതുമുഖ ഗായകരെ ഖത്തറിലെ സംഗീതാസ്വാദകരുടെ മുന്നിൽ പരിചയപ്പെടുത്താനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം നൽകി. മുഹമ്മദ് റഫി ഗാനാലാപനമേഖലയിൽ ശ്രദ്ധേയരായ സുനിൽ എരമാക്ക, മശ്ഹൂദ് തങ്ങൾ, മൈഥിലി ഷേണായ് തുടങ്ങിയവർക്കൊപ്പം ആഷിഖ് മാഹി, റിയാസ് ബാബു എന്നിവർ കൂടി കൈകോർത്തു. ലൈവ് ഓർകസ്ട്രയും കൂടി ചേർന്നപ്പോൾ ഗാനാഞ്ജലിക്ക് ഇമ്പമേറി.
ഫിഫ ലോകകപ്പിന് വേദിയായ ഖത്തർ 2022നുള്ള ഐക്യദാർഢ്യമായി സ്ത്രീകളും കുട്ടികളും അംഗങ്ങളും ചേർന്നുള്ള ഫ്യൂഷ്യൻ 'വീ ലൗവ് ഖത്തര്‍; വീ സപ്പോര്‍ട്ട് ഫിഫ വേൾഡ് കപ്പ് ഖത്തര്‍ 2022' തീമിനെ മികവുറ്റതാക്കി.
സാംസ്കാരിക സദസ്സിൽ ചാപ്റ്റർ ചെയർമാൻ ഫൈസല്‍ മൂസ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് മൻസൂർ അലി അധ്യക്ഷത വഹിച്ചു. അബ്ദുൽ റഊഫ് കൊണ്ടോട്ടി, കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ ചെയർമാൻ ഷിഹാബുദീൻ എസ്.പി.എച്ച് എന്നിവരെ ആദരിച്ചു.
എസ്.എ.എം ബഷീർ റഫി ഓർമകൾ പങ്കുവെച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ സുജിത് ശ്രീധർ, സെക്രട്ടറി ഷബീജ് ആർ.എം.എസ്, വൈസ് പ്രസിഡന്റ് സാജിദ് ബക്കർ, രഞ്ജിത്ത് നായർ, ധന്യ അനിൽ, രശ്മി ശരത് എന്നിവര്‍ സംസാരിച്ചു. ജനറൽ സെക്രട്ടറി അനിൽകുമാർ പൂക്കാട് നന്ദി പറഞ്ഞു.
സക്കീര്‍ ഹുസൈന് ഹല, നിസാര്‍ കൊയിലാണ്ടി, സുനില്‍ മീത്തല്‍, പി.കെ. മന്‍സൂര്‍, ജുനൈദ് അമ്പട്ടാരി, നൗഫല്‍ ജമാല്‍, ആഷിക് പയ്യോളി, എ.കെ. മുഹമ്മദ്, പി.എ. ഷഫീഖ്, സിറാജ്, സമീർ നങ്ങിചാത്, മുന്ന തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

