ഫ്രാൻസുമായുള്ള കരാർ: റാഫേല്‍ യുദ്ധവിമാനങ്ങള്‍ അടുത്തവര്‍ഷം മുതല്‍ എത്തും
text_fieldsദോഹ: ഫ്രാന്‍സുമായി ഒപ്പുവച്ച കരാറിെൻറ അടിസ്ഥാനത്തിലുള്ള ആദ്യ റാഫേല്‍ യുദ്ധവിമാനം അടുത്തവര്‍ഷം ദോഹയിലെത്തും. ഖത്തറിലെ ഫ്രഞ്ച് അംബാസഡര്‍ എറിക് ഷെവലിയറാണ് ഇക്കാര്യം പറഞ്ഞത്. കരാര്‍ പ്രകാരമുള്ള 36 റാഫേല്‍ വിമാനങ്ങളും 2022നുള്ളില്‍ ഖത്തറിലെത്തും. ഇവയെല്ലാം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്നും അംബാസഡര്‍ വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവല്‍ മാക്രോണിെൻറ ഖത്തര്‍ സന്ദര്‍ശനത്തിെൻറ ഭാഗമായിട്ടായിരുന്നു ഖത്തർ റാഫേല്‍ യുദ്ധവിമാനങ്ങളുടെ കരാറിലേര്‍പ്പെട്ടത്.
അമീറിെൻറ ഫ്രഞ്ച് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അംബാസഡർ. യോഗ്യരായ ഖത്തരി പൈലറ്റുമാരായിരിക്കും ഖത്തരി റാഫേല്‍ പറത്തുക. പൈലറ്റുമാരോടെയാണ് റാഫേല്‍ യുദ്ധവിമാനം ഖത്തറിലെത്തുക. ഖത്തരി റാഫേല്‍ സ്ക്വാഡ്രണ്‍(ക്യുആര്‍എസ്) പദ്ധതിയുടെ ഭാഗമായി ഏകദേശം 200ഓളം ഖത്തരി പൈലറ്റുമാര്‍, ടെക്നീഷ്യന്‍സ്, മെക്കാനിക്സ് തുടങ്ങിയവര്‍ ഫ്രാന്‍സില്‍ പരിശീലനം നടത്തിവരുന്നുണ്ട്. ഫ്രാന്‍സിലെ മോണ്ട് ഡെ മാര്സന് എയര്‍ബേസ് അമീര്‍ സന്ദര്‍ശിച്ചപ്പോള്‍ ഖത്തരി ക്രൂ ക്യുആര്എസ്് പദ്ധതിയുടെ ഭാഗമായി പ്രത്യേകമായ അവതരണം സംഘടിപ്പിച്ചിരുന്നു.
പദ്ധതിയുടെ ഭാഗമായി തങ്ങളുടെ പരിശീലനത്തെക്കുറിച്ച് ഖത്തരി ടീമംഗങ്ങള്‍ അമീറിനോട് വിശദീകരിച്ചതായും ടീമില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. അമീറിെൻറ ഫ്രഞ്ച് സന്ദര്‍ശനം ഫലപ്രദവും വിജയകരവുമായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ സുപ്രധാന കരാറുകളിലേര്പ്പെടാനായി. ബന്ധം ശക്തിപ്പെടുത്താനും കൂടുതല്‍ അടുപ്പിക്കാനും സാധിച്ചതായും ഫ്രഞ്ച് അംബാസഡര്‍ എറിക് ഷെവലിയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
