ആശാനെ വരവേറ്റ് റേഡിയോ സുനോ
text_fieldsമുൻ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് റേഡിയോ സുനോ സ്റ്റുഡിയോയിൽ
ദോഹ: ഗൾഫ് മാധ്യമം ഖത്തർ റണ്ണിൽ അതിഥിയായെത്തിയ കേരള ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് ഗംഭീര വരവേൽപ്പ് ഒരുക്കി റേഡിയോ സുനോ. പാട്ടും മേളവും ചേർത്ത് ഒരുക്കിയ വരവേൽപ്പിൽ ആവേശത്തോടെ ആശാനും റേഡിയോ സുനോ ടീമിനൊപ്പം ചേർന്നു.
ഒലിവ് സുനോ റേഡിയോ നെറ്റ്വർക്ക് മാനേജിങ് ഡയറക്ടർ അമീർ അലി പരുവള്ളി, റേഡിയോ സുനോ പ്രോഗ്രാമിങ് ഹെഡ് അപ്പുണ്ണി, റവന്യൂ ആൻഡ് കണ്ടന്റ് ഹെഡ് ജേക്കബ് ചെറിയാൻ എന്നിവർ ചേർന്ന് ഇവാൻ വുകോമനോവിച്ചിനെ സ്വാഗതം ചെയ്തു.
കേരള ബ്ലാസ്റ്റേഴ്സ് ട്രെയിനിങ് അക്കാദമി സ്റ്റുഡന്റസ്, ഖത്തർ മഞ്ഞപ്പട തുടങ്ങിയവർ വരവേൽപ്പിന് ആവേശം നൽകാൻ റേഡിയോ ടീമിനൊപ്പം ചേർന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തത്രയും സ്നേഹവും പോസിറ്റിവ് എനർജിയുമാണ് ഇവിടെനിന്ന് കിട്ടിയതെന്ന് പ്രതികരിച്ച ഇവാൻ, കൊച്ചിയിലെ കളി ആരവങ്ങളെയും ഓരോ സമയവും കൊച്ചിയിലേക്ക് എത്തുമ്പോഴുള്ള ആരാധകരുടെ സ്നേഹത്തെയുംകുറിച്ച് വാചാലനായി. തിരികെ കേരളത്തിലേക്ക് എത്താനുള്ള സാധ്യതകളും അദ്ദേഹം തള്ളിക്കളഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

