Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റേഡിയോ സുനോ ‘അമ്മമാരോടൊപ്പം’ പരിപാടി ശ്രദ്ധേയം
text_fieldsbookmark_border
ദോഹ: അക്ബർ ട്രാവൽസ് ഖത്തറും റേഡിയോ സുനോ 91.7 എഫ്എമ്മും ചേർന്നൊരുക്കിയ ‘അമ്മമാരോടൊപ്പം’ പരിപാടി ശ്രദ്ധേയമായി. വർഷങ്ങളായി ഖത്തറിൽ ജോലി ചെയ്യുന്ന തെരഞ്ഞെടുത്ത പ്രവാസികളുടെ അമ്മമാരെയാണ് ഖത്തർ സന്ദർശിക്കാൻ പരിപാടിയിലൂടെ അവസരമൊരുക്കിയത്. ഖത്തറിൽ വർഷങ്ങളായി ജോലി ചെയ്യുന്ന അജീഷിെൻറ അമ്മ രമ, പ്രിയേഷിെൻറ അമ്മ രോഹിണി, യഹിയയുടെ ഉമ്മ മറിയം, രാജു നായരുടെ അമ്മ നളിനി, തൗഫീഖിെൻറ ഉമ്മ താജുന്നിസ എന്നിവർക്കാണ് ഇതിലൂടെ ഖത്തർ സന്ദർശിക്കാൻ അവസരം ലഭിച്ചത്. പ്രവാസികളായ മക്കളെ കാണാനെത്തിയ അമ്മമാർക്ക് അഞ്ചുദിവസം ഖത്തറിൽകഴിയാൻ സാധിച്ചു. രാജ്യത്തെ പ്രധാനസ്ഥലങ്ങളും സന്ദർശിച്ചു. കൃഷിയിടം ഖത്തറൊരുക്കിയ ചായസൽക്കാരത്തിലും പെങ്കടുത്തു. ഷോപ്പിങ്ങിന് ലുലു ഹൈപ്പർമാർക്കറ്റും അവസരമൊരുക്കി.എംആർഎ റെസ്റ്റോറൻറ് ഭക്ഷണമൊരുക്കി. റേഡിയോ സുനോ മാനേജിങ് ഡയറക്ടർ കൃഷ്ണകുമാർ, അമീർ അലി, അക്ബർ ട്രാവൽസ് ഖത്തർ ജനറൽ മാനേജർ മുരളിനായർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
