ആവേശമായി റേഡിയോ സുനോ മലയാളി മങ്ക സീസൺ രണ്ട്; കിരീടം ചൂടി അമ്രിഷ് ഫാത്തിമ
text_fieldsറേഡിയോ സുനോ മലയാളി മങ്ക സീസൺ രണ്ട് ഫൈനലിൽ ജേതാക്കളായവർ
ദോഹ: ഖത്തറിന് എന്നും പുതുമകൾ സമ്മാനിക്കുന്ന റേഡിയോ സുനോ വീണ്ടും മലയാളി മങ്ക സീസൺ രണ്ടിലൂടെ ആവേശത്തിന്റെ അലയൊലികൾ തീർത്തു. ഓഡിഷൻ റൗണ്ട് കടന്ന് 200ലധികം മത്സരാർഥികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 പേർ ഫൈനലിൽ മാറ്റുരച്ചു. പ്രൗഢഗംഭീരമായ വേദിയിൽ രണ്ട് റൗണ്ടുകളിലായി മത്സരാർഥികൾ ഇഞ്ചോടിഞ്ച് മത്സരിച്ചു. ഫൈനലിലെ രണ്ട് റൗണ്ടുകൾ മത്സരത്തിന് മാറ്റുകൂട്ടി.
ചീഫ് സെലിബ്രിറ്റി ജഡ്ജായി നടനും ആദ്യ മിസ് കേരള ഡയറക്ടറുമായ സിജോയ് വർഗീസ്, നടൻ ഹരി പ്രശാന്ത് വർമ, നടിയും ഏഷ്യ പസിഫിക് ഇന്റർകോൺടിനെന്റൽ 2018, ബെസ്റ്റ് ടാലന്റ് ഏഷ്യ പസിഫിക് 2018 ജേതാവുമായ ഉറൂജ് ഖാനും അടങ്ങിയ ജഡ്ജിങ് പാനൽ മത്സരാർഥികളെ കൃത്യമായി വിലയിരുത്തി.
റേഡിയോ സുനോ മലയാളി മങ്ക സീസൺ രണ്ട് ഫൈനലിൽനിന്ന്
നെഞ്ചിടിപ്പേറ്റിയ അവസാന നിമിഷത്തിൽ ഏറ്റവും മികച്ച പ്രകടനത്തിലൂടെ അമ്രിഷ് ഫാത്തിമ റേഡിയോ സുനോ മലയാളി മങ്ക സീസൺ രണ്ട് കിരീടം ചൂടി. ഫസ്റ്റ് റണ്ണർ അപ്പായി നീതു പോളും സെക്കൻഡ് റണ്ണർ അപ്പായി കൃഷ്ണേന്ദുവും തെരഞ്ഞെടുക്കപ്പെട്ടു. സബ് ടൈറ്റിൽസ് വിജയികളായി വോട്ടുകളുടെ അടിസ്ഥാനത്തിൽ പോപ്പുലർ മങ്ക ആയി അസൻഷ്യയും ബെസ്റ്റ് വോയ്‌സ് കൃഷ്ണേന്ദുവും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ബെസ്റ്റ് സ്‌മൈൽ അമ്രിഷ്, കൺജിനിയാലിറ്റി റോമിയ, ഫോട്ടോജനിക് നേഹ, ബെസ്റ്റ് ഹെയർ ദൃശ്യ, ബെസ്റ്റ് വോക്ക് റീമ എന്നിവർ സ്വന്തമാക്കി. ഒരു മാസക്കാലം നീണ്ട ഗ്രൂമിങ് സെഷനുകൾ, ആത്മവിശ്വാസം, വേറിട്ടുനിൽക്കുന്ന വ്യക്തിത്വം ആയിത്തീരുക, സധൈര്യം സദസ്സിന് മുന്നിൽ സംസാരിക്കുക തുടങ്ങിയ ഗ്രൂമിങ് സെഷനുകൾ മത്സരാഥികൾക്ക് കൂടുതൽ കരുത്ത് നൽകി. മത്സരാർഥികൾക്കുള്ളിലെ പുതിയൊരാളെ കണ്ടെത്താൻ റേഡിയോ സുനോ ടീമും അവർക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

