അഴകും അറിവും മാറ്റുരച്ചു; മിനു ‘മലയാളി മങ്ക’
text_fieldsറേഡിയോ സുനോ ‘മലയാളി മങ്ക’ സീസൺ ഒന്നിലെ വിജയികളായ മിനു സുബിത്ത്, അനു ജോൺ, ദിവ്യശ്രീ എന്നിവർ
ദോഹ: പ്രവാസി വനിതകൾ അഴകും അറിവും കൊണ്ട് മാറ്റുരച്ച റേഡിയോ സുനോ ‘മലയാളി മങ്ക’ സീസൺ ഒന്ന് മത്സരങ്ങൾക്ക് പ്രൗഢഗംഭീര കൊടിയിറക്കം. 185ഓളം മത്സരാർഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 15 പേർ കഴിഞ്ഞ ദിവസം നടന്ന ഫൈനൽ റൗണ്ടിൽ മാറ്റുരച്ചു. മലയാളത്തനിമ നിറഞ്ഞ വേദിയിൽ രണ്ടു റൗണ്ടുകളിലായി മത്സരാർഥികളെത്തി.
തിളക്കമാർന്ന പ്രകടനങ്ങൾക്കൊടുവിൽ റേഡിയോ സുനോ പ്രഥമ മലയാളി മങ്ക കിരീടം മിനു സുബിത്ത് സ്വന്തമാക്കി. അനു ജോൺ ഫസ്റ്റ് റണ്ണർ അപ്പും ദിവ്യശ്രീ സെക്കൻഡ് റണ്ണർ അപ്പുമായി. നടനും ആദ്യ മിസ് കേരള ഡയറക്ടറുമായ സിജോയ് വർഗീസായിരുന്നു ചീഫ് സെലിബ്രിറ്റി ജഡ്ജ്. മുൻ മിസിസ് ഇന്ത്യ പ്രിയങ്ക ബജാജ് സിബൽ, ഇന്റർനാഷനൽ ഫാഷൻ ഡിസൈനർ മഞ്ജു ലക്ഷ്മി ഭരതൻ, ഷഹനാസ് ഗഫാർ തുടങ്ങിയവർ ജഡ്ജിങ് പാനലിലെ അംഗങ്ങളായിരുന്നു.
വോട്ടുകളുടെ അടിസ്ഥാനത്തിൽ പോപ്പുലർ മങ്ക ആയി പ്രിയങ്ക എസ്, ബെസ്റ്റ് വോയ്സ് തുഷാര സൗദാമിനി എന്നിവരെ തിരഞ്ഞെടുത്തു. ബെസ്റ്റ് സ്മൈൽ സ്വജ സുനിൽ, കൺജിനിയാലിറ്റി ലിഫ സൗമിത്രി, ഫോട്ടോജനിക് ദിവ്യശ്രീ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
കൃത്യമായ ട്രെയിനിങ് സെഷനുകൾ നൽകിയാണ് ഫൈനലിസ്റ്റുകളെ അവസാന പോരാട്ടങ്ങൾക്ക് സജ്ജമാക്കിയത്. ഒരു മാസക്കാലം നീണ്ട ഗ്രൂമിങ് സെഷനുകൾ, ആത്മവിശ്വാസം, വേറിട്ട് നിൽക്കുന്ന വ്യക്തിത്വം, സദസ്സിന് മുന്നിൽ സംസാരിക്കാനുള്ള മികവ് തുടങ്ങിയവയിൽ ഗ്രൂമിങ് സെഷനിൽ പരിശീലനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

