‘ആർ.ജെ സൂരജ്, ദോഹയിൽനിന്ന്’
text_fieldsദോഹ: ‘ആർ.ജെ സൂരജ്, ദോഹയിൽനിന്ന്’ എന്ന മുഖവുര ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമാണ്. ഖത്തറിൽ പ്രവാസ ജീവിതം നയിക്കുേമ്പാഴും നാട്ടിലെ പൊതുവിഷയങ്ങളിൽ ഒരു ശരാശരി മലയാളി ചെറുപ്പക്കാരെൻറ ചിന്തകളും നിലപാടുകളും വികാരങ്ങളും തന്മയത്വത്തോടെ അവതരിപ്പിച്ച് പ്രതികരിക്കുന്ന പുതുതലമുറയുടെ വക്താവാകുകയാണ് കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയായ സൂരജ്. അധ്യാപക ദമ്പതികളായ ജനാർദനൻ മാസ്റ്ററുടെയും രാധാമണിയുടെ മകനായ സൂരജ് മൂന്നു വർഷം നാട്ടിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തതോടെയാണ് ആർ.െജ സൂരജായത്.
പൊതുവിഷയങ്ങളിൽ തെൻറ നിലാടുകൾ നല്ല ഭാഷയിൽ ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിക്കുന്ന വീഡിയോകൾ ഫേസ്ബുക് പേജ് വഴി പോസ്റ്റ് ചെയ്താണ് സൂരജ് സമീപകാലത്ത് ജനശ്രദ്ധ നേടിയത്. അനവധി വിഷയങ്ങൾ അദ്ദേഹം അടുത്തകാലത്തായി ഇതുവഴി ജനങ്ങൾക്കുമുന്നിലെത്തിക്കുകയുണ്ടായി. വർഗീയത, കുടിവെള്ളക്ഷാമം, മിശ്രവിവാഹം, ഹർത്താലുകൾ, കോഴിക്കോട് വിമാനത്താവളം, മതം കൊണ്ട് മതമിളകുന്നവരോട്, പശുമാതാവ്, കെ.പി. ശശികല, ചിരിക്കാത്ത പിണറായി, ദേശീയഗാനം, കൊച്ചി മെട്രോ തുടങ്ങി സമകാലികമായ നിരവധി വിഷയങ്ങളിലാണ് സൂരജ് സരസമായി സോഷ്യൽ മീഡിയ വഴി പ്രതികരിച്ചത്. കഴിഞ്ഞദിവസം മലയാളി അത്ലറ്റ് പി.യു. ചിത്രക്ക് ലോകചാമ്പ്യൻഷിപ്പ് പങ്കാളിത്തം നിഷേധിച്ചപ്പോഴും സൂരജ് പ്രതികരണവുമായെത്തി. അടുത്തിടെ, ഖത്തറിനെതിരെ ചില രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ച ഘട്ടത്തിൽ ഖത്തർ ജീവിതത്തെ കുറിച്ച് ആശങ്കയോടെയുള്ള വാർത്തകൾ നാട്ടിലും മറുനാട്ടിലും പ്രചരിപ്പിക്കപ്പെട്ടപ്പോൾ സൂരജ് ഖത്തറിലെ യഥാർഥ അവസ്ഥ പങ്കുവെച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒന്നര ലക്ഷത്തോളം ലൈക്കുള്ള തെൻറ ഫേസ്ബുക് പേജ് വഴി അപലോഡ് ചെയ്യുന്ന വീഡിയോകൾ മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളിലേക്ക് വരെ എത്തിച്ചേരുന്നതിൽ സൂരജ് ഏറെ സന്തോഷവാനാണ്. സ്വകാര്യ കമ്പനിയിൽ ബിസിനസ് ഡെവലപ്െമൻറ് ഒാഫീസറായ സൂരജ് വിവിധ ഗൾഫ് രാജ്യങ്ങളിലായി 300ലധികം വേദികളിൽ അവതാരകനായും എൻറർടെയ്നറായും പരിപാടികളവതരിപ്പിച്ചിട്ടുണ്ട്.
ദേശീയതയും രാഷ്ട്രീയവും സാമുദായികതയും വിഭാഗീയതയും വർഗീയതയുമെല്ലാം ചർച്ച ചെയ്യപ്പെടുന്ന സോഷ്യൽ മീഡിയയിൽ സമൂഹത്തിന് ഉപകാരപ്പെടുന്ന സംവാദങ്ങൾക്കും ചർച്ചകൾക്കും അഭിപ്രായപ്രകടനങ്ങൾക്കും ഇടമുണ്ടെന്ന് തെളിയിക്കുകയാണ് ഇൗ യുവാവ്. സോഷ്യൽ മീഡിയ വ്യക്തിജീവിതത്തിൽ വരെ അവിഭാജ്യ ഘടകമായി മാറുന്ന കാലത്ത് നല്ലഭാഷയിൽ സംവദിക്കുന്ന പുതുതലമുറ വളർന്നുവരേണ്ടതുണ്ടെന്നാണ് സൂരജിെൻറ അഭിപ്രായം. അതിന് വളമേകുന്നതാവെട്ട തെൻറ ശ്രമങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
