ആര്. ചന്ദ്രമോഹന് പ്രവാസി വെല്‍ഫയര്‍ പ്രസിഡന്റ്
text_fieldsപ്രവാസി വെൽഫെയർ ഭാരവാഹികൾ
ദോഹ: പ്രവാസി വെല്‍ഫയര്‍ ഖത്തർ 2026 -27 പ്രവര്‍ത്തന കാലയളവിലേക്കുള്ള സംസ്ഥാന പ്രസിഡന്റായി ആര്. ചന്ദ്രമോഹന് വീണ്ടും തെരഞ്ഞെടുത്തു. ഷറഫുദ്ദീന് സി., താസീന്‍ അമീന്, നജ്ല നജീബ് എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. കൊല്ലം ജില്ലയിലെ ചവറ സ്വദേശിയായ ആര്. ചന്ദ്രമോഹന് തുടര്‍ച്ചയായി രണ്ടാം തവണയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.
സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികൾ മുമ്പ് വഹിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ട ഷറഫുദ്ദീന് സി. മലപ്പുറം ജില്ലയിലെ വടക്കാങ്ങര സ്വദേശിയും താസീന്‍ അമീന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല സ്വദേശിയും നജ്ല നജീബ് കണ്ണൂര്‍ ജില്ലയിലെ മാടായി സ്വദേശിയുമാണ്.
അബ്ദുല്‍ ഗഫൂര്‍ എ.ആര്. കോഴിക്കോട്, അഹമ്മദ് ഷാഫി കോഴിക്കോട്, അനീസ് മാള തൃശൂര്‍, ലത കൃഷ്ണ വയനാട് എന്നിവരെ വൈസ് പ്രസിഡന്റുമാരായും റഹീം വേങ്ങേരി കോഴിക്കോട്, സഞ്ജയ് ചെറിയാന് ആലപ്പുഴ, മഖ്ബൂല്‍ അഹമ്മദ് കോഴിക്കോട്, സജ്ന സാക്കി മലപ്പുറം, നിഹാസ് എറിയാട് തൃശൂര്‍, റബീഅ് സമാന് കോഴിക്കോട്, ഷുഐബ് അബ്ദുറഹ്മാന് കണ്ണൂര്‍ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങളായി റഷീദ് അഹമ്മദ് കോട്ടയം, മുനീഷ് എ.സി. മലപ്പുറം, സാദിഖ് ചെന്നാടന്‍ കോഴിക്കോട്, മജീദലി തൃശൂര്‍, ഷാഫി മൂഴിക്കല്‍ കോഴിക്കോട്, മുഹമ്മദ് റാഫി കോഴിക്കോട്, രാധാകൃഷ്ണന് പാലക്കാട്, ആബിദ അബ്ദുല്ല തൃശൂര്‍, സക്കീന അബ്ദുല്ല കോഴിക്കോട്, സന നസീം തൃശൂര്‍, അസീം എം.ടി. തിരുവനന്തപുരം, ഫാതിമ തസ്നീം കാസർകോട്, കജന് ജോണ്സണ് തൃശൂര്‍, റാസിഖ് എന്‍. കോഴിക്കോട്, ഷമീര്‍ വി.കെ. മലപ്പുറം, ഷംസുദ്ദീന് വായേരി കോഴിക്കോട് എന്നിവരെയും തിരഞ്ഞെടുത്തു.
വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഉള്‍പ്പെട്ട സംസ്ഥാന ജനറല്‍ കൗണ്‍സിലില്‍ വെച്ചാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ് തെരഞ്ഞെടുപ്പിനു നേതൃത്വം നല്കി. കഴിഞ്ഞ പത്ത് വര്‍ഷമായി ഖത്തറിലെ സാമൂഹിക സാംസ്കാരിക സേവന മേഖലകളില്‍ സജീവ സാന്നിധ്യമായ പ്രവാസി വെല്‍ഫെയറിന് ഇന്ത്യൻ എംബസിക്ക് കീഴിലെ ഇന്ത്യൻ കൾചറൽ സെന്ററിന്റെ അഫിലിയേഷനും കേരള സർക്കാറിനു കീഴിലുള്ള നോർക്ക റൂട്ട്സിന്റെ അംഗീകാരവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

