ദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ കാലാവധി തീരുന്ന വാണിജ്യ രജിസ്േട്രഷനുകളും ലൈസൻസുകളും ആറ് മാസത്തേക്ക് സ്വയം പുതുക്കപ്പെടുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.
കോവിഡ്–19നെതിരായ രാഷ്ട്രത്തിെൻറ പ്രതിരോധ പ്രവർത്തനങ്ങളുടെയും മുൻകരുതൽ നടപടികളുടെയും ഭാഗമായാണ് മന്ത്രാലയ തീരുമാനം.ആറ് മാസത്തേക്ക് പുതുക്കി നൽകുന്നതിനുള്ള നിരക്കുകൾ പിന്നീട് തീർപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി