Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ സർക്കാർ...

ഖത്തർ സർക്കാർ ഓഫീസുകളിൽ ഇനി 20 ശതമാനം ജീവനക്കാർ മാത്രം

text_fields
bookmark_border
qutar-staff
cancel

ദോഹ: മാർച്ച്​ 22 മുതൽ രണ്ടാഴ്​ത്തേക്ക്​ ഖത്തറിലെ സർക്കാർ ഓഫിസുകളിൽ 20 ശതമാനം ഉദ്യോഗസ്​ഥർ മാത്രമേ ഉണ്ടാവൂ. ബാക ്കിയുള്ള 80 ശതമാനം ആളുകളും ഇനി വീട്ടിലിരുന്നാണ്​ ജോലി ചെയ്യേണ്ടത്​. കോവിഡ്​ ബാധയുടെ പശ്​ചാത്തലത്തിൽ മന്ത്ര ിസഭയാണ്​ ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്​. ഓഫിസുകളിലെ അത്യാവശ്യമായ ജോലികൾചെയ്യാനും പൊതുസേവനങ്ങൾക്ക്​ തടസം ഉണ്ടാകാതിരിക്കാനുമായി 20 ശതമാനം ജീവനക്കാർ ഓഫിസുകളിൽ എത്തണമെന്നാണ്​ മന്ത്രിസഭയുടെ തീരുമാനം.

എന്നാൽ പുതിയ തീരുമാനം സൈനികർ, സുരക്ഷാവകുപ്പ്​ ഉദ്യോഗസ്​ഥർ, ആരോഗ്യമേഖലയിലെ ജീവനക്കാർ എന്നിവർക്ക്​ ബാധകമല്ല. ഈ മേഖലയിലെ ജീവനക്കാർ കോവിഡിനെ പ്രതിരോധിക്കാനുള്ള മുൻകരുതൽ എടുക്കണമെന്നും മന്ത്രിസഭ നിർദേശിച്ചിട്ടുണ്ട്​.

അമീരി ദിവാൻ ആസ്​ഥാനത്ത്​ പ്രധാനമന്ത്രിയും ആഭയന്തരമന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻഖലീഫ ബിൻ അബ്​ദുൽഅസീസ്​ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ്​ തീുരമാനം. നിലവിലെ രാജ്യത്തെ സാഹചര്യങ്ങൾ മന്ത്രിസഭ വിലയിരുത്തി. എല്ലാ മന്ത്രാലയങ്ങളും വിവിധ വകുപ്പുകളും പ്രതിരോധനടപടികൾ സ്വീകരിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തണം. കോവിഡുമായി ബന്ധ​െപ്പട്ട്​ രാജ്യം സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകളും മറ്റ്​ നടപടികളും ആരോഗ്യമന്ത്രി വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsqutarmalayalam newscorona virus
News Summary - Qutar government office staff-Gulf news
Next Story