ദോഹ: ഖത്തറിൽ കോവിഡ് മരണം എട്ടായി. ശനിയാഴ്ച 59കാരനാണ് മരിച്ചത്. പുതുതായി 345പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ ചികിൽസയിലുള്ളവർ 4490ആണ്. ശനിയാഴ്ച 46പേർക്കുകൂടി രോഗമുക്തി ഉണ്ടായിട്ടുണ്ട്.
ആകെ 510 പേർക്കാണ് രാജ്യത്ത് രോഗം ഭേദമായത്. ആകെ 60139പേരെ പരിശോധിച്ചപ്പോൾ 5008 പേരിലാണ് വൈറസ്ബാധ കണ്ടെത്തിയത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്.